കേരളം

kerala

മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ പാക് വെടിവയ്പ്പ്: പ്രതിഷേധമറിയിച്ച് ഇന്ത്യ

By

Published : Nov 8, 2021, 8:13 PM IST

ശനിയാഴ്‌ച മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

india protest pakistan  india protest pakistan news  india external ministry news  indian fisherman killed  indian fisherman killed news  indian fisherman killed india protest  indian fisherman killed india protest news  fisherman killed india protest  fisherman killed india protest news  india lodges strong protest  india lodges strong protest news  മത്സ്യത്തൊഴിലാളി വെടിവയ്പ്പ്  മത്സ്യത്തൊഴിലാളി വെടിവയ്പ്പ് വാര്‍ത്ത  ഗുജറാത്ത് തീരം വെടിവയ്പ്പ്  ഗുജറാത്ത് തീരം വെടിവയ്പ്പ് വാര്‍ത്ത  പാക് വെടിവയ്പ്പ് ഇന്ത്യ പ്രതിഷേധം വാര്‍ത്ത  പാക് വെടിവയ്പ്പ് ഇന്ത്യ പ്രതിഷേധം  മത്സ്യത്തൊഴിലാളി വെടിവയ്പ്പ് ഇന്ത്യ പ്രതിഷേധം വാര്‍ത്ത  മത്സ്യത്തൊഴിലാളി വെടിവയ്പ്പ് ഇന്ത്യ പ്രതിഷേധം  മത്സ്യത്തൊഴിലാളി വെടിവയ്പ്പ് പ്രതിരോധ മന്ത്രാലയം വാര്‍ത്ത  മത്സ്യത്തൊഴിലാളി വെടിവയ്പ്പ് പ്രതിരോധ മന്ത്രാലയം  പ്രതിരോധ മന്ത്രാലയം  പ്രതിരോധ മന്ത്രാലയം വാര്‍ത്ത  പാകിസ്ഥാന്‍ ഹൈക്കമീഷന്‍ വാര്‍ത്ത  പാകിസ്ഥാന്‍ ഹൈക്കമീഷന്‍
മത്സ്യത്തൊഴിലാളികള്‍ക്ക് നേരയുണ്ടായ വെടിവയ്പ്പ്: പാകിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ പാകിസ്ഥാനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. പാകിസ്ഥാന്‍ ഹൈക്കമീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

നവംബര്‍ ആറിന് വൈകീട്ട് നാല് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ഗുജറാത്തിലെ ഓഖ തീരത്ത് രണ്ട് മത്സ്യബന്ധന ബോട്ടുകള്‍ക്ക് നേരെ പാകിസ്ഥാൻ സമുദ്ര സുരക്ഷ ഏജൻസി പ്രകോപനമില്ലാതെ നടത്തിയ വെടിവയ്പ്പിൽ ഒരു മത്സ്യത്തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ജല്‍പരി എന്ന ബോട്ടിലുണ്ടായ മഹാരാഷ്‌ട്ര താനെ സ്വദേശിയാണ് കൊല്ലപ്പെട്ടത്. അന്താരാഷ്‌ട്ര സമുദ്രാതിര്‍ത്തിയിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും പ്രകോപനമില്ലാതെ വെടിവയ്പ്പിൽ നിന്ന് വിട്ടുനിൽക്കാൻ സൈന്യത്തിന് നിർദേശം നൽകാനും ഇന്ത്യ പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also read: തീപിടിത്തമുണ്ടായ ബോട്ടിൽ നിന്ന് മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപെടുത്തി

ABOUT THE AUTHOR

...view details