കേരളം

kerala

India Covid Updates | രാജ്യത്ത് 2,338 പേർക്ക് കൂടി കൊവിഡ് ; 19 മരണം

By

Published : May 31, 2022, 12:46 PM IST

രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5,24,630 ആയി

India Covid Updates  india covid 19 cases  corona virus  കൊവിഡ് 19  കൊറോണ വൈറസ്  ഇന്ത്യ കൊവിഡ്
India Covid Updates

ന്യൂഡൽഹി : രാജ്യത്ത് 2,338 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ രോഗികളുടെ എണ്ണം 4,31,58,087 ആയി. നിലവില്‍ 17,883 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 19 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 5,24,630 ആയി.

ആകെ കൊവിഡ് കേസുകളുടെ 0.04 ശതമാനമാണ് നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 98.74 ശതമാനമാണ് വീണ്ടെടുക്കല്‍ നിരക്ക്. 0.64 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

3,63,883 പരിശോധനകളാണ് 24 മണിക്കൂറിനിടെ നടത്തിയത്. ഇതോടെ 85.04 കോടി പരിശോധനകളാണ് രാജ്യത്ത് ആകെ നടത്തിയത്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,13,440 ആയി.

രാജ്യവ്യാപകമായി നടപ്പിലാക്കിയ കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി ഇതുവരെ 193.45 കോടി ഡോസ് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ABOUT THE AUTHOR

...view details