കേരളം

kerala

India Covid Updates | രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്; 2,202 പുതിയ രോഗികള്‍, 27 മരണം

By

Published : May 16, 2022, 10:09 AM IST

4,31,23,801 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്

india covid updates  covid cases in india  india covid death  ഇന്ത്യ കൊവിഡ്  കൊവിഡ് പ്രതിദിന നിരക്ക്  കൊവിഡ് മരണം  കൊവിഡ് നേരിയ കുറവ്
India Covid Updates | രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ കുറവ്; 2,202 പുതിയ രോഗികള്‍, 27 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന കൊവിഡ് നിരക്കില്‍ 11.4 ശതമാനത്തോളം കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, രാജ്യത്ത് 2,202 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 2,487 കൊവിഡ് കേസുകളാണ് തിങ്കഴാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തത്.

27 പേർ കൂടി കൊവിഡ് മൂലം മരണപ്പെട്ടതോടെ രാജ്യത്തെ മരണ നിരക്ക് 5,24,241 ആയി ഉയര്‍ന്നു. സജീവ രോഗികളുടെ എണ്ണം 17,317 ആണ്. ആകെ രോഗബാധിതരില്‍ 0.04 ശതമാനമാണ് സജീവ രോഗികളുടെ എണ്ണം.

4,31,23,801 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.59 ശതമാനവുമാണ്. കൊവിഡ് രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. കൊവിഡില്‍ നിന്ന് ഇതുവരെ 4,25,82,243 പേരാണ് രോഗമുക്തി നേടിയത്.

Also read: 'കൊവിഡ് വ്യാപനം രാജ്യത്തിന് വെല്ലുവിളി' ; തുറന്നുസമ്മതിച്ച് കിം ജോങ് ഉന്‍

ABOUT THE AUTHOR

...view details