കേരളം

kerala

രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 1,150 പുതിയ രോഗികള്‍, 4 മരണം

By

Published : Apr 17, 2022, 2:06 PM IST

കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തതിനേക്കാള്‍ 175 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്

ഇന്ത്യ കൊവിഡ്  രാജ്യത്തെ കൊവിഡ് നിരക്ക്  ഇന്ത്യ പുതിയ കൊവിഡ് രോഗികള്‍  കൊവിഡ് മരണം  കൊവിഡ് പ്രതിദിന കണക്ക്  india covid updates  covid cases in india  covid death
രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 1,150 പുതിയ രോഗികള്‍, 4 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,150 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തതിനേക്കാള്‍ 175 കേസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

രാജ്യത്തെ സജീവ കേസുകളുടെ 11,558 ആയി ഉയര്‍ന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.32 ല്‍ നിന്ന് 0.31 ആയി കുറഞ്ഞപ്പോള്‍ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.27 ശതമാനമായി ഉയര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം, നാല് പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ ആകെ മരണ നിരക്ക് 5,21,751 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 954 പേരാണ് കൊവിഡില്‍ നിന്ന് മുക്തി നേടിയത്. ഇതുവരെ 4,25,08,788 പേരാണ് കൊവിഡില്‍ നിന്ന് സുഖം പ്രാപിച്ചത്. രാജ്യത്തെ നിലവിലെ രോഗമുക്തി നിരക്ക് 98.76 ശതമാനമാണ്.

Also read: ഇനി ശീതികരിച്ച് സൂക്ഷിക്കേണ്ട; ഇന്ത്യയുടെ പുതിയ വാക്‌സിന്‍ പരീക്ഷണം വിജയം

ABOUT THE AUTHOR

...view details