കേരളം

kerala

India Covid Updates: രാജ്യത്ത് 5326 പേര്‍ക്ക് കൂടി കൊവിഡ്; 453 മരണം

By

Published : Dec 21, 2021, 9:51 AM IST

8,043 പേരാണ് കഴിഞ്ഞ ദിവസം രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,41,95,060 ആയി.

India COVID  india covid cases  india covid cases today  ഇന്ത്യ കൊവിഡ്  ഇന്ത്യയിലെ ഇന്നത്തെ കൊവിഡ് നിരക്ക്
India Covid Updates: രാജ്യത്ത് 5326 പേര്‍ക്ക് കൂടി കൊവിഡ് ; 453 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 5326 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 79,097 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

8,043 പേരാണ് കഴിഞ്ഞ ദിവസം രോഗ മുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,41,95,060 ആയി. 453 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,78,007 ആയി.

രാജ്യത്ത് 1,38,34,78,181 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്നെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ABOUT THE AUTHOR

...view details