കേരളം

kerala

ആശ്വാസമായി കൊവിഡ് കണക്ക്; രാജ്യത്ത് രോഗനിരക്ക് കുത്തനെ കുറയുന്നു

By

Published : Feb 14, 2022, 12:42 PM IST

പ്രതിദിന കൊവിഡ് കേസുകളില്‍ 24ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്.

India Coronavirus tracker  Ministry of Health and Family Welfare  covid data of india  covid vaccination in India  ഇന്ത്യ പ്രതിദിന കൊവിഡ് കണക്ക്  ഇന്ത്യയിലെ കൊവിഡ് സാഹചര്യം  ഇന്ത്യ കൊവിഡ് വാക്സിനേഷന്‍
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു; കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 34,113കേസുകള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 24മണിക്കൂറിനുള്ളില്‍ രാജ്യത്ത് 34,113 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44877 കേസുകളാണ് ഞായറഴ്ച രേഖപ്പെടുത്തിയത്. പ്രതിദിന കൊവിഡ് കേസുകളില്‍ 24ശതമാനത്തിന്‍റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് 346 കൊവിഡ് മരണങ്ങള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം 5,09,011ആയി.

രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 4,78,882ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 91,930 കൊവിഡ് രോഗികള്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 4,16,77,641പേര്‍ക്ക് കൊവിഡ് ഭേദമായി.

97.68ശതമാനമാണ് രാജ്യത്തെ നിലവിലെ കൊവിഡ് മുക്തി നിരക്ക്. 10,67,908 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് 24 മണിക്കൂറിനിടയില്‍ നടത്തിയത്. 75.18 കോടി കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്തു ഇതുവരെ നടത്തിയത്.

പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 3.19 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.19ശതമാനവും. 11.66 ലക്ഷം കൊവിഡ് വാക്സീന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിയത്. ഇതോടെ രാജ്യത്ത് നല്‍കപ്പെട്ട കൊവിഡ് വാക്സീന്‍ ഡോസുകളുടെ എണ്ണം 172.95 കോടി ആയി.

ALSO READ:'യു.പിയെ കേരളമാക്കരുത്, ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പാണിത്': പ്രകോപനവുമായി വീണ്ടും യോഗി ആദിത്യനാഥ്

ABOUT THE AUTHOR

...view details