കേരളം

kerala

independence day 2023| ബോളിവുഡിൽ വരാനിരിക്കുന്ന ദേശഭക്തി സിനിമകൾ ഇവയാണ്

By

Published : Aug 15, 2023, 11:50 AM IST

നമ്മുടെ രാജ്യം ഇന്ന് 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഒരു ഇന്ത്യന്‍ പൗരനെന്ന നിലയിൽ അഭിമാനം കൊളളാൻ പോവുന്ന വരാനിരിക്കുന്ന ദേശഭക്തി ഉൾക്കൊളളിച്ച ബോളിവുഡ് ചിത്രങ്ങൾ ഇവയാണ്.

independence day 2023 upcoming patriotic films  patriotic films  independence day 2023  2023 upcoming patriotic films  independence upcoming patriotic films malayalam  bollywood  bollywood movies  Vicky Kaushal  emergency  thejas  sam bahadur  pippa  main adal hoon  a watan meri watan  kankana  indiragandhi  quit india  emergency1975  emergency film bollywood  udham singh  സ്വാതന്ത്രദിനം 2023  ബോളിവുഡിൽ വരാനിരിക്കുന്ന ദേശഭക്തി സിനിമകൾ ഇവയാണ്  77ാം മത് സ്വാതന്ത്രദിനം  സാം ബഹദൂർ  പിപ്പ  മെയിൻ അടൽ ഹൂണ്‍  ഏ വാതൻ മേരെ വാതൻ  തേജസ്  എമർജൻസി  ബോളിവുഡ്  ദേശഭക്തി സിനിമകൾ  ഉദം സിങ്  ഇഷാൻ ഖട്ടർ മൃണാൽ താക്കൂർ  അടൽ ബിഹാരി വാജ്‌പേയ്  കങ്കണ റണാവത്ത്  കങ്കണ റണാവത്ത് എമർജൻസി  അടിയന്തരാവസ്ഥ  മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി  ബ്രിഗേഡിയർ ബൽറാം സിങ് മേഫ്ത  ദ ബേണിംഗ് ചാഫീസ്‌  സാറാ അലി ഖാൻ  രവി ജാദവ്  ധീരമായ കഥ  കങ്കണ തന്നെയാണ് കഥയും സംവിധാനവും നിർമ്മാണവും
ബോളിവുഡിൽ വരാനിരിക്കുന്ന ദേശഭക്തി സിനിമകൾ

ഹൈദരാബാദ്: ധീര ജവാന്‍മാരുടെ ത്യാഗത്തെ സ്‌മരിച്ചുകൊണ്ടും സ്വാതന്ത്ര്യസമര സേനാനികളെ ഓർമിച്ചുകൊണ്ടും രാജ്യമെങ്ങും 77-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. നമ്മുടെ രാജ്യത്തിന്‍റെ സൗന്ദര്യവും ധീരതയും ഉൾക്കൊളളിച്ച് സ്വാതന്ത്ര്യത്തിനായുളള രാജ്യത്തിന്‍റെ പോരാട്ടത്തെ ചിത്രീകരിച്ച് കഴിഞ്ഞ 76 വർഷത്തിനിടയിൽ ചലച്ചിത്ര നിർമാതാക്കൾ അനേകം ചലച്ചിത്രങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിപ്പോഴും തുടർന്ന് പോകുന്നുമുണ്ട്.

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയിൽ നിങ്ങളെ അഭിമാനം കൊളളാന്‍ പോവുന്ന വരാനിരിക്കുന്ന ബോളിവുഡിലെ ദേശഭക്തി ഉൾക്കൊളളിച്ച ചിത്രങ്ങൾ ഇവയാണ്.

സാം ബഹദൂർ

സർദാർ ഉദം സിങിന്‍റെ വേഷത്തിൽ തകർത്താടിയ ശേഷം മറ്റൊരു യുദ്ധനായകനായി മാറാന്‍ ഒരുങ്ങുകയാണ് വിക്കി കൗശൽ. ഫീൽഡ് മാർഷൽ സാം മനേക് ഷാ എന്ന കഥാപാത്രത്തെയാണ് വിക്കി അവതരിപ്പിക്കുന്നത്. 1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധസമയത്ത് അദ്ദേഹം ഇന്ത്യൻ കരസേനയുടെ ചീഫ് ഓഫ് ആർമി സ്‌റ്റാഫും, ഫീൽഡ് മാർഷൽ പദവിയിലേക്ക് നിയമിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ആർമി കമാൻഡറുമായിരുന്നു.

പിപ്പ

ഇഷാൻ ഖട്ടർ, മൃണാൽ താക്കൂർ എന്നിവർ മുഖ്യവേഷങ്ങളില്‍ എത്തുന്ന രാജ് കൃഷ്‌ണ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിപ്പ. 1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തെക്കുറിച്ച് ബ്രിഗേഡിയർ ബൽറാം സിങ് മേഫ്‌ത എഴുതിയ 'ദ ബേണിങ് ചാഫീസ്‌' പുസ്‌തകത്തെ ആസ്‌പദമാക്കിയുളള സിനിമയാണ് പിപ്പ. 1971 ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തിൽ ഇന്ത്യയുടെ കിഴക്കന്‍ മുന്നണിയിൽ നടന്ന 48 മണിക്കൂർ നീണ്ട ഗരീബ്‌പൂർ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയത്.

മെയിൻ അടൽ ഹൂം

രവി ജാദവ് സംവിധാനം ചെയ്‌ത്‌ ഉത്‌കർഷ് നൈതാനിയുടെ രചനയിൽ ഹിന്ദി ഭാഷയിൽ വരാനിരിക്കുന്ന ഒരു ബയോപിക്‌ ചിത്രമാണ് മെയിൻ അടൽ ഹൂം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്‌യുടെ വേഷം കൈകാര്യം ചെയ്‌തിരിക്കുന്നത് പങ്കജ്‌ ത്രിപാഠി ആണ്.

ഏ വാതൻ മേരെ വാതൻ

സാറാ അലി ഖാൻ ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ വേഷത്തിലെത്തി 1942 ലെ കൊളോണിയൽ ഇന്ത്യ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ഏ വാതൻ മേരെ വാതൻ. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുളള ത്രില്ലർ ചിത്രമായിരിക്കും ഇത്. ഒരു സ്വാതന്ത്ര്യസമര സേനാനിയായി മാറുന്ന ബോംബെ കോളേജ്‌ പെണ്‍കുട്ടിയുടെ ധീരമായ കഥയാണ് ഏ വാതൻ മേരെ വാതൻ.

1942 ലെ ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ സാങ്കൽപ്പിക കഥയൊരുക്കിയത്. രാജ്യത്തെ യുവാക്കളുടെ ധീരത, ദേശസ്‌നേഹം, ത്യാഗം എന്നിവയെ ഊട്ടിയുറപ്പിച്ചുകൊണ്ടുളള ചിത്രമായിരിക്കുമിത്. കണ്ണൻ അയ്യരാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. ദറാബ് ഫറൂക്കിയും കണ്ണൻ അയ്യരും ചേർന്നെഴുതിയ ചിത്രം ആമസോണ്‍ പ്രൈമിൽ ലഭ്യമാവും.

തേജസ്

ഒരു എയർഫോഴ്‌സ്‌ പൈലറ്റായ തേജസ്‌ ഗില്ലിന്‍റെ അവിശ്വസനീയമായ യാത്രയെ ചുറ്റിപ്പറ്റിയുളള ചിത്രമാണ് തേജസ്. ചിത്രത്തിൽ കങ്കണ റണാവത്ത് ആണ് നായിക. ചിത്രം ഒക്‌ടോബർ 20 നായിരിക്കും റിലീസ് ചെയ്യുക.

എമർജൻസി

കങ്കണ റണാവത്ത് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷത്തിലെത്തി അഭിനയിക്കുന്ന ചിത്രമാണ് എമർജൻസി. കങ്കണ തന്നെയാണ് കഥയും സംവിധാനവും നിർമ്മാണവും ചെയ്‌തിരിക്കുന്നത്. 1975ലെ അടിയന്തരാവസ്ഥയെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയത്.

ABOUT THE AUTHOR

...view details