കേരളം

kerala

യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് കൊല്ലപ്പെട്ടത് കര്‍ണാടക സ്വദേശി വിങ് കമാൻഡർ ഹനുമന്ത റാവു സാരഥി ; വിയോഗത്തിന്‍റെ വിങ്ങലില്‍ കുടുംബം

By

Published : Jan 28, 2023, 11:04 PM IST

മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട വിങ് കമാൻഡർ ഹനുമന്ത റാവു സാരഥിയുടെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി കുടുംബം, മൃതദേഹം നാളെ രാവിലെ പ്രത്യേക വിമാനത്തിൽ ബെലഗാവിയിലെത്തും

IAF fighter jet disaster  IAF fighter jet disaster in Madhya pradesh  IAF fighter jet disaster in Madhya pradesh martyr  martyr Hanumantha Rao Sarathi  Hanumantha Rao Sarathi  വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍  യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച അപകടം  വിങ്ങലായി കമാൻഡർ ഹനുമന്ത റാവു സാരഥി  മൃതദേഹം നാളെ എത്തും  മധ്യപ്രദേശിലെ മൊറേന  യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍  വീരമൃത്യ വരിച്ച വിങ് കമാൻഡർ ഹനുമന്ത റാവു സാരഥി  ഹനുമന്ത റാവു സാരഥി  ഇന്ത്യൻ കരസേന  ബെലഗാവി  കര്‍ണാടക  വ്യോമസേന
വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച അപകടം; വിങ്ങലായി കമാൻഡർ ഹനുമന്ത റാവു സാരഥി

വിങ്ങലായി കമാൻഡർ ഹനുമന്ത റാവു സാരഥി

ബെലഗാവി (കര്‍ണാടക): മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത് കര്‍ണാടക ബെലഗാവി ഗണേഷ്‌പൂരിലെ സംഭാജി നഗര്‍ സ്വദേശി വിങ് കമാൻഡർ ഹനുമന്ത റാവു സാരഥി. എയർഫോഴ്‌സ് ട്രെയിനിങ് സെന്‍റര്‍ ഉദ്യോഗസ്ഥർ വീട്ടില്‍ നേരിട്ടെത്തിയാണ് അപകടത്തെക്കുറിച്ച് അറിയിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നതാണ് ഹനുമന്ത റാവു സാരഥിയുടെ കുടുംബം.

ഹനുമന്ത റാവുവിന്‍റെ പിതാവ് രേവണസിദ്ധപ്പ ഇന്ത്യൻ കരസേനയില്‍ ക്യാപ്‌റ്റനായി സേവനമനുഷ്‌ഠിച്ച് വിരമിച്ചയാളാണ്. ഹനുമന്ത റാവുവിന്‍റെ സഹോദരൻ പ്രവീൺ ഇന്ത്യൻ വ്യോമസേനയിൽ തന്നെ ഗ്രൂപ്പ് ക്യാപ്‌റ്റനാണ്. വീരമൃത്യു വരിച്ച ഹനുമന്ത റാവുവിന്‍റെ മൃതശരീരം ഞായറാഴ്ച രാവിലെ പ്രത്യേക വിമാനത്തിൽ ബെലഗാവിയിലെത്തുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇന്ന് പുലര്‍ച്ചെ പതിവ് പറക്കലിനിടെ മധ്യപ്രദേശിലെ ഗ്വാളിയോറിന് സമീപമാണ് ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ്-30, മിറാഷ് 2000 യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അപകടത്തെ തുടര്‍ന്ന് ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയിലും മറ്റൊന്ന് രാജസ്ഥാനിലെ ഭരത്‌പൂരിലുമാണ് തകര്‍ന്നുവീണത്. ഭരത്‌പൂരില്‍ വീണ വിമാനം പൂര്‍ണമായി കത്തി നശിച്ചതായും ആകാശത്തുനിന്ന് തീ പടര്‍ന്ന വിമാനം താഴേക്ക് പതിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. എന്നാല്‍ അപകടസ്ഥലത്തേക്കുള്ള യാത്ര ദുര്‍ഘടമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയിരുന്നു. യുദ്ധവിമാനങ്ങള്‍ ഇടിച്ച് തകര്‍ന്ന സംഭവത്തില്‍ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് വിശദീകരണം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details