കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; യുപിയിൽ വെർച്വൽ ക്യാമ്പയിനൊരുങ്ങി ബിജെപി

കൊവിഡ് വ്യാപനം കണക്കിലെടുത്ത്, എസ്‌പി, കോണ്‍ഗ്രസ് പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഓണ്‍ലൈൻ ആക്കിയിട്ടുണ്ട്

A
AA

By

Published : Jan 17, 2022, 7:10 AM IST

ലക്‌നൗ: തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർപ്രദേശിൽ വെർച്വൽ ക്യാമ്പയിനൊരുങ്ങി ബിജെപി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ റാലികള്‍ക്കും പ്രചാരണ പരിപാടികള്‍ക്കും നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വെർച്വൽ ക്യാമ്പയിനുകളിലൂടെ സംസ്ഥാനത്ത് പ്രചാരണം കൊഴിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നത്.

പ്രചാരണ പരിപാടികള്‍ വിലയിരുത്താൻ അമിത് ഷായുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ബിജെപി കോർ കമ്മിറ്റി മീറ്റിങ് ചേർന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നടത്തേണ്ട പരിപാടികളുടെ രൂപരേഖ യോഗത്തിൽ പാർട്ടി തയ്യാറാക്കിയിട്ടുണ്ട്. ഓൺലൈൻ പ്രചാരണത്തിൽ സംസ്ഥാനത്ത് ഒരു പടി മുമ്പിലാണ് ബിജെപി.

ഏകദേശം ഒരു ലക്ഷത്തോളം ബൂത്ത് തല വാട്സാപ്പ് ഗ്രൂപ്പുകൾ നിലവിൽ പാർട്ടിക്ക് ഉണ്ട്. വെർച്വൽ റാലികളിൽ അതുകൊണ്ട് തന്നെ ബിജെപി മേൽകൈ പ്രതീക്ഷിക്കുന്നു. ഇതിന് പുറമേ പ്രാദേശിക തലത്തിൽ പ്രചാരണത്തിന് വാർ റൂമുകളും ഉണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ അനുകൂലമായി പൊതുജന പിന്തുണ തേടാൻ ആകുമെന്നാണ് പാർട്ടി കണക്ക് കൂട്ടൽ.

കൊവിഡ് വ്യാപനം കണക്കിലെടുത്ത്, എസ്‌പി, കോണ്‍ഗ്രസ് പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ഓണ്‍ലൈൻ ആക്കിയിട്ടുണ്ട്. ഫെബ്രുവരി 10നാണ് യുപിയിൽ തെരഞ്ഞെടുപ്പ്.

ALSO READ തീവ്രവാദ ആക്രമണത്തിന് ഗൂഢാലോചന: തീവ്രവാദികൾക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

ABOUT THE AUTHOR

...view details