കേരളം

kerala

'അന്വേഷണത്തിന്‍റെ നിഴലിലല്ല, നിരോധനവുമില്ല'; അദാനി വിഷയത്തിന് പിന്നാലെയുള്ള തെറ്റായ വാര്‍ത്തകളില്‍ ഹിന്‍ഡന്‍ബര്‍ഗ്‌ സ്ഥാപകന്‍

By

Published : Feb 10, 2023, 5:44 PM IST

ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കും അദാനി ഗ്രൂപ്പിനുമെതിരെ സ്‌ഫോടനാത്മ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ തനിക്കും സ്ഥാപനത്തിനുമെതിരെ സമൂഹമാധ്യമങ്ങളിലെത്തുന്ന തെറ്റായ വാര്‍ത്തകളില്‍ പ്രതികരിച്ച് ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണ്‍

Founder Nate Anderson says Hindenburg has never been banned  Hindenburg Research  Hindenburg Research Founder  Hindenburg Research Founder Nathan Anderson  Nathan Anderson  Nathan Anderson Latest response  Hindenburg has never been banned  Fake news sharing through Social media  അന്വേഷണത്തിന്‍റെ നിഴലിലല്ല  അദാനി വിഷയത്തിന് പിന്നാലെ  തെറ്റായ വാര്‍ത്തകളില്‍ പ്രതികരണം  ഹിന്‍ഡന്‍ബര്‍ഗ്‌  ഹിന്‍ഡന്‍ബര്‍ഗ്‌ സ്ഥാപകന്‍  ഇന്ത്യന്‍ ശതകോടീശ്വരന്‍  ഗൗതം അദാനി  അദാനി  റിപ്പോര്‍ട്ട്  ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച്  നഥാന്‍ അന്‍ഡേഴ്‌സണ്‍
അദാനി വിഷയത്തിന് പിന്നാലെയുള്ള തെറ്റായ വാര്‍ത്തകളില്‍ പ്രതികരിച്ച് ഹിന്‍ഡന്‍ബര്‍ഗ്‌ സ്ഥാപകന്‍

ന്യൂഡല്‍ഹി:ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്കെതിരെ ഓഹരി കൃത്രിമം നടത്തിയെന്ന സ്‌ഫോടനാത്മ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ തനിക്കും സ്ഥാപനത്തിനുമെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഹിന്‍ഡന്‍ബര്‍ഗ്‌ റിസര്‍ച്ച് സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സണ്‍. സമൂഹമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന തരത്തില്‍ തനിക്കെതിരെ യുഎസില്‍ മൂന്ന് ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നടക്കുകയോ, ഫിനാന്‍ഷ്യല്‍ ഇന്‍ഡസ്‌ട്രി റെഗുലേറ്ററി അതോറിറ്റി (ഫിന്‍ റ) സ്ഥാപനത്തെ നിരോധിക്കുകയോ, അക്കൗണ്ടുകള്‍ മരവിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്ന് നഥാന്‍ ആന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. ന്യൂയോർക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയെന്നുള്ള വാദമുഖങ്ങളും പച്ചക്കള്ളമാണെന്ന് അദ്ദേഹം അറിയിച്ചു.

കള്ളം പ്രചരിപ്പിക്കാതെ ഇരിക്കൂ:അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെക്കുറിച്ചുള്ള ഒരു മാധ്യമ വാര്‍ത്ത ട്വിറ്ററില്‍ പങ്കുവച്ചാണ് നഥാന്‍ ആന്‍ഡേഴ്‌സണ്‍ തനിക്കെതിരെ ഉയരുന്ന വ്യാജവാര്‍ത്തകളെ പൊളിച്ചെറിഞ്ഞത്. "ഞങ്ങളെ ഫിന്‍ റ നിരോധിച്ചു (ഇല്ല); ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു (ഇല്ല); ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്‌റ്റ് ചെയ്‌ത കമ്പനികളെക്കുറിച്ച് പ്രസിദ്ധീകരണം പാടില്ല (അങ്ങനെയൊരു കാര്യമേ ഇല്ല); അന്വേഷണത്തിന്‍റെ നിഴലിലാണ് (അല്ല)" എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

എല്ലാം 'വീണത് ഇവിടെ' വച്ച്: യു.എസ് ആസ്ഥാനമായി 2017 ല്‍ നഥാന്‍ അന്‍ഡേഴ്‌സണ്‍ സ്ഥാപിച്ച ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്, ബിസിനസ് ഭീമന്‍ അദാനി ഗ്രൂപ്പിനെതിരെ ഏറെ കോളിളക്കം സൃഷ്‌ടിച്ച റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ഇക്കഴിഞ്ഞ ജനുവരി 24 നാണ്. അദാനി ഗ്രൂപ്പ് 'പതിറ്റാണ്ടുകളായി വൻതോതിലുള്ള ഓഹരി കൃത്രിമത്വത്തിലും അക്കൗണ്ടിങ് തട്ടിപ്പിലും ഏർപ്പെട്ടിരുന്നു'വെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. 100 ലധികം പേജുകളുള്ള റിപ്പോര്‍ട്ടില്‍ 'കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ചതി'യെന്നും ഹിന്‍ഡന്‍ബര്‍ഗ് ഇതിനെ വിമര്‍ശിച്ചിരുന്നു. മാത്രമല്ല ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികളിൽ 100 ബില്യൺ ഡോളറിലധികം നഷ്‌ടവുമുണ്ടായി.

രണ്ടു ചേരിയില്‍:എന്നാല്‍ റിപ്പോര്‍ട്ട് കാര്യമാക്കേണ്ടതില്ലെന്നും അടിസ്ഥാനരഹിതവുമാണെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്‍റെ വിശദീകരണം. ഇത് തങ്ങളുടെ കമ്പനിക്ക് നേരെ അറിയാതെയുള്ള ആക്രമണമല്ലെന്നും മറിച്ച്, ഇന്ത്യൻ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും സമഗ്രതക്കും ഗുണനിലവാരത്തിനും കമ്പനിയുടെ വളര്‍ച്ചക്കുമെതിരെയുള്ള ആക്രമണമാണെന്നും കമ്പനി പ്രത്യാരോപണം ഉന്നയിച്ചിരുന്നു. അതേസമയം ദേശീയവാദം കൊണ്ടോ, ആരോപണങ്ങളെ അവഗണിച്ചുള്ള വീര്‍പ്പുമുട്ടുന്ന പ്രതികരണങ്ങള്‍ കൊണ്ടോ ഒരു 'വഞ്ചന' അതല്ലാതാകുന്നില്ല എന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ഇതിനോടുള്ള പ്രതികരണം.

ഒരു കോടീശ്വരന്‍റെ തളര്‍ച്ച:2022 ല്‍ 44 ബില്യണ്‍ ഡോളര്‍ വളര്‍ച്ച കൈവരിച്ച് ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരില്‍ മൂന്നാമനായി അദാനി ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി മാറിയിരുന്നു. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെളിപ്പെടുത്തല്‍ റിപ്പോര്‍ട്ട് എത്തിയതിന് പിന്നാലെ ധനികരുടെ പട്ടികയിലെ മൂന്നാം സ്ഥാനത്ത് നിന്ന് നിലവില്‍ 21-ാം സ്ഥാനത്തേക്ക് അദാനി പിന്തള്ളപ്പെട്ടു. കൂടാതെ ഓഹരി വിപണിയിലെ അദ്ദേഹത്തിന്‍റെ വീഴ്‌ച ഇന്ത്യന്‍ ഓഹരി വിപണിയിലും സമ്പദ്‌വ്യവസ്ഥയിലും തളര്‍ച്ച വരുത്തിയിരുന്നു.

എന്നാല്‍ അദാനി ഗ്രൂപ്പ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രാജ്യത്തിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമനും പ്രതികരിച്ചിരുന്നു. അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രീകൃതമായ ക്രെഡിറ്റ് സ്യൂസ് അദാനി കമ്പനികളുടെ ബോണ്ടുകള്‍ പരിഗണിച്ച് ലോണുകള്‍ നല്‍കാതെയും, അമേരിക്കന്‍ ഫിന്‍കോര്‍പ് ഭീമനായ സിറ്റി ഗ്രൂപ്പ് വെൽത്ത് അദാനി ഗ്രൂപ്പ് കമ്പനികളുടെ സെക്യൂരിറ്റികള്‍ക്ക് മാര്‍ജിനല്‍ ലോണുകള്‍ നിര്‍ത്തലാക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details