കേരളം

kerala

11 കാരിയെ 21കാരനെക്കൊണ്ട് വിവാഹം ചെയ്യിച്ചു, പരാതിയുമായി സഹോദരന്‍ ; മാതാപിതാക്കള്‍ ഉള്‍പ്പടെ 4 പേര്‍ അറസ്റ്റില്‍

By

Published : Jul 16, 2022, 9:57 AM IST

21കാരനായ വരന്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഇടനിലക്കാരന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്

madhya pradesh child marriage arrest  groom arrested in child marriage case  gwalior child marriage latest  11 year old child marriage in madhya pradesh  parents arrested for child marriage in madhya pradesh  മധ്യപ്രദേശ് ബാല വിവാഹം  പതിനൊന്നുകാരി ബാല വിവാഹം അറസ്റ്റ്  ഗ്വാളിയാർ ബാല വിവാഹം മാതാപിതാക്കള്‍ അറസ്റ്റ്  ബാല വിവാഹം അറസ്റ്റ്
11 കാരിയെ നിര്‍ബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു, പരാതിയുമായി സഹോദരന്‍; മാതാപിതാക്കള്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

ഗ്വാളിയാർ (മധ്യപ്രദേശ്‌) : മധ്യപ്രദേശിലെ ഗ്വാളിയാറില്‍ ബാല വിവാഹവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ ഉള്‍പ്പടെ നാലുപേര്‍ അറസ്റ്റില്‍. 11കാരിയെ വിവാഹം ചെയ്‌ത 21 കാരന്‍, പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഇടനിലക്കാരന്‍ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമം, പോക്‌സോ വകുപ്പ് എന്നിവ ചേര്‍ത്ത് കേസെടുത്തു.

ഗ്വാളിയാറിലെ ചിന്നൗര്‍ സ്വദേശിയായ പെണ്‍കുട്ടിയെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് നിര്‍ബന്ധിച്ച് 21കാരനെക്കൊണ്ട് വിവാഹം ചെയ്യിക്കുകയായിരുന്നു. കല്യാണത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ സഹോദരനാണ് പൊലീസില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് അന്വേഷണത്തില്‍ ഇവര്‍ ഗിര്‍ഗാവിലുള്ള ഒരു ഫാമിലുണ്ടെന്ന് കണ്ടെത്തുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Also read: 12 ഉം 13 ഉം വയസുള്ള കുട്ടികളുടെ കല്യാണം നടത്തി മാതാപിതാക്കള്‍ ; വീഡിയോ പുറത്ത്, കേസെടുത്ത് പൊലീസ്

'21 കാരനുമായുള്ള വിവാഹത്തിന് പെൺകുട്ടിയെ അമ്മയും രണ്ടാനച്ഛനും ചേർന്ന് നിർബന്ധിച്ചതായി എസ്എച്ച്ഒക്ക് വിവരം ലഭിച്ചു. പെണ്‍കുട്ടി വിവാഹത്തെ എതിർത്തിരുന്നു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ വിവാഹം നിയമവിരുദ്ധവുമാണ്. തുടർന്ന് വരനെയും പെൺകുട്ടിയുടെ മാതാപിതാക്കളെയും ഇടനിലക്കാരനെയും ചിന്നൗർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ശൈശവ വിവാഹ നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്' - ഗ്വാളിയാര്‍ എസ്‌പി അമിത് സാഘ്‌വി പറഞ്ഞു.

ABOUT THE AUTHOR

...view details