കേരളം

kerala

മകളെ മൂന്ന് വർഷത്തോളം പീഡനത്തിരയാക്കി ; പിതാവ് അറസ്റ്റിൽ

By

Published : Mar 29, 2022, 3:45 PM IST

ഇതിനകം മൂന്ന് വിവാഹം കഴിച്ച പ്രതി മൂന്നാം ഭാര്യയിലുണ്ടായ മകളെയാണ് പീഡനത്തിരയാക്കിയത്

Vikarabad Father arrested sor Raped his daughter for 3 years  Telangana Father arrested sor Raped his daughter for 3 years  മകളെ മൂന്ന് വർഷത്തോളം പീഡനത്തിരയാക്കിയ പിതാവ് അറസ്റ്റിൽ  വികാരാബാദ് അച്ഛൻ മകളെ പീഡിപ്പിച്ചു  തെലങ്കാന മകൾ അച്ഛന്‍റെ പീഡനത്തിനിരയായ വാർത്ത
മകളെ മൂന്ന് വർഷത്തോളം പീഡനത്തിരയാക്കിയ പിതാവ് അറസ്റ്റിൽ

വികാരാബാദ് : തെലങ്കാനയിൽ 15കാരിയായ മകളെ മൂന്ന് വർഷത്തോളം പീഡനത്തിരയാക്കിയ പിതാവ് അറസ്റ്റിൽ. വികാരാബാദ് ജില്ലയിലെ മാർപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇയാൾ ഇതിനകം മൂന്ന് വിവാഹം കഴിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് പ്രതി രണ്ടാം വിവാഹം കഴിക്കുന്നത്. എന്നാൽ രണ്ടാം ഭാര്യ മരിച്ചതോടെ മൂന്നാമതും വിവാഹം കഴിച്ചു. മൂന്നാമത്തെ ഭാര്യയിൽ ഒരു മകനും മകളുമുണ്ട്.

ALSO READ:ഒരു കുപ്പി ബിയറിന് 400 രൂപ! പണിമുടക്കില്‍ മദ്യം കടത്തിയ ചുമട്ടു തൊഴിലാളിക്ക് 'പണി കൊടുത്ത്' എക്സൈസ്

ഈ മകളെയാണ് പ്രതി മൂന്നുമാസമായി പീഡിപ്പിച്ചിരുന്നത്. അച്ഛന്‍റെ പെരുമാറ്റത്തെ കുറിച്ച് കുട്ടി ഇയാളുടെ ആദ്യ ഭാര്യയോട് ഫോണിലൂടെ അറിയിച്ചു. അവരുടെ നിർദേശപ്രകാരം പൊലീസിൽ പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

തുടർന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്‌ത് റിമാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ABOUT THE AUTHOR

...view details