കേരളം

kerala

ED Raids At KMCC Office: പാലിയേക്കര ടോൾ കമ്പനിയുടെ ഹൈദരാബാദ് ഓഫിസിൽ ഇഡി റെയ്‌ഡ്‌; കമ്പനി ഡയറക്‌ടർ വൈഎസ്ആർസിപി എംഎൽഎ മേകപതി വിക്രം റെഡ്ഡി

By ETV Bharat Kerala Team

Published : Oct 21, 2023, 1:14 PM IST

Mekapati Vikram Reddy Under Probe: കേരളത്തിലെ മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത നിർമാണം ഏറ്റെടുത്ത മേകപതി വിക്രം റെഡ്ഡിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയതിനും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്എഐ) കബളിപ്പിച്ചതിനും സിബിഐ കേസെടുത്തിട്ടുണ്ട്.

Etv Bharat ED raids on YSRCP MLA Mekapati Vikram Reddys companies  Mekapati Vikram Reddy  Mekapati Vikram Reddy Kerala  Mekapati Vikram Reddy ED Case  കെഎംസി കൺസ്ട്രക്ഷൻസ്  മേകപതി വിക്രം റെഡ്ഡി
ED Raids on KMCC Involved with Paliyekkara Toll Plaza- Company Director YSRCP MLA Mekapati Vikram Reddy Under Probe

അമരാവതി :കേരളത്തിലെ ദേശീയപാത വികസനത്തോടനുബന്ധിച്ച് നടന്ന കോടികളുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംഎൽഎ ഡയറക്‌ടറായ കമ്പനിയുടെ ഹൈദരാബാദിലെ ഓഫിസിൽ ഇഡി റെയ്‌ഡ്‌. പാലിയേക്കര ടോൾ പിരിവിൽ സബ് കോൺട്രാക്‌ടറായ കെഎംസി കൺസ്ട്രക്ഷൻസിന്‍റെ ഓഫിസിലാണ് പ്രിവന്‍റീവ് മണി ലോണ്ടറിങ് ആക്‌ട് 2002 പ്രകാരം ഇഡിയുടെ പരിശോധന നടന്നത് (ED Raids on KMCC Office Involved with Paliyekkara Toll Plaza- Company Director YSRCP MLA Mekapati Vikram Reddy Under Probe). വൈഎസ്ആർസിപി എംഎൽഎ ആയ മേകപതി വിക്രം റെഡ്ഡി (YSRCP MLA Mekapati Vikram Reddy) ഡയറക്‌ടറായ കമ്പനിയാണ് കെഎംസി കൺസ്ട്രക്ഷൻസ്.

മുൻ വൈഎസ്ആർസിപി എംപിയായ മേകപതി രാജ്മോഹൻ റെഡ്ഡിയുടെ കുടുംബ കമ്പനിയായ കെഎംസിയിൽ മേകപതി പൃഥ്വികുമാർ റെഡ്ഡി, മേകപതി ശ്രീകീർത്തി എന്നിവർക്കൊപ്പം വിക്രം റെഡ്ഡിയും ഡയറക്‌ടറാണ്. കെഎംസിയിലെ റെയ്‌ഡിനൊപ്പം തന്നെ വിക്രം റെഡ്ഡി ഡയറക്‌ടറായ കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്‌ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (ജിഐപിഎൽ), മറ്റൊരു കമ്പനിയായ ഭാരത് റോഡ് നെറ്റ്‌വർക്ക് (ബിആർഎൻഎൽ) എന്നിവിടങ്ങളിലും ഇഡി പരിശോധന നടത്തി. മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത നിർമാണം ഏറ്റെടുത്ത പ്രധാന കരാര്‍ കമ്പനിയാണ് ജിഐപിഎൽ. ടോൾ പിരിക്കാൻ സബ് കോണ്‍ട്രാക്‌ട് നേടിയ കമ്പനിയാണ് കെഎംസി കണ്‍സ്ട്രക്ഷന്‍സ് ലിമിറ്റഡ്.

വിക്രം റെഡ്ഡി ക്രിമിനൽ ഗൂഢാലോചനയിൽ കുറ്റക്കാരൻ:കേരളത്തിൽ മണ്ണുത്തി - ഇടപ്പള്ളി ദേശീയപാത നിർമാണം ഏറ്റെടുത്ത മേകപതി വിക്രം റെഡ്ഡിക്കെതിരെ ക്രിമിനൽ ഗൂഢാലോചന നടത്തിയതിനും നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ (എൻഎച്ച്എഐ) കബളിപ്പിച്ചതിനും സിബിഐ കേസെടുത്തിരുന്നു. പാത നിര്‍മാണം ഏറ്റെടുത്തു നടത്തിയ വിക്രം റെഡ്ഡി ഡയറക്‌ടറായ ജിഐപിഎൽ (GIPL), പങ്കാളിയായ ബിആർഎൻഎൽ എന്നീ കമ്പനികൾ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 102 കോടിയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് സിബിഐ അന്വേഷണം. ഇതിന്‍റെ ഭാഗമായി കമ്പനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫിസുകളില്‍ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തി. ഈ പരിശോധനയുടെ തുടർച്ചയാണ് ഇന്ന് ഹൈദരാബാദിൽ നടന്നത്.

Also Read: Congress March In Paliyekkara പാലിയേക്കരയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം; ടിഎന്‍ പ്രതാപന്‍ എംപിയ്‌ക്ക് പരിക്ക്

ABOUT THE AUTHOR

...view details