കേരളം

kerala

നാഷണൽ ഹെറാൾഡ്: സോണിയ ഗാന്ധിയെ ഇ.ഡി വീണ്ടും ചോദ്യം ചെയ്‌തു

By

Published : Jul 26, 2022, 6:19 PM IST

നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡി സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. രണ്ടര മണിക്കൂറാണ് ഉദ്യോഗസ്ഥര്‍ സോണിയയെ ചോദ്യം ചെയ്തത്.

ED questions Sonia Gandhi for 2.5 hours on day two in money laundering case  സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു  നാഷണൽ ഹെറാൾഡ് കേസ്  സോണിയ ഗാന്ധി ഇ ഡിക്ക് മുന്നില്‍  ED questions Sonia Gandhi for 2 and half hours  സോണിയ ഗാന്ധിയെ ഇ ഡി വീണ്ടും ചോദ്യം ചെയ്‌തു
സോണിയ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി രാവിലെ 11മണിക്ക് സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പമാണ് സോണിയ ഗാന്ധി ഇ.ഡി ഓഫിസിലെത്തിയത്. ഓഫിസിലെത്തിയ സോണിയ ഗാന്ധിയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി.

എന്നാല്‍ ആവശ്യമെങ്കില്‍ മരുന്നുകളോ മറ്റോ നല്‍കാന്‍ അമ്മയെ കാണാമെന്ന് പ്രിയങ്ക ഗാന്ധിയോട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉച്ചഭക്ഷണത്തിനായി 2 മണിക്ക് ഇഡി ഓഫിസില്‍ നിന്ന് തിരിച്ച് പോയ സോണിയ 3.30 വീണ്ടും തിരികെയെത്തി. കേസുമായി ബന്ധപ്പെട്ട് ജൂലൈ 21നും സോണിയയെ ഇ.ഡി രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

ഏജന്‍സി ഉന്നയിച്ച 28 ചോദ്യങ്ങള്‍ക്കും സോണിയ മറുപടി നല്‍കിയിരുന്നു. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കേസില്‍ റായ്ബറേലിയിൽ നിന്നുള്ള ലോക്‌സഭ എം.പിയോടും ഇ.ഡി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.

also read:നാഷണല്‍ ഹെറാള്‍ഡ് കേസ്: രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് സോണിയ ഗാന്ധി ഹാജരായി

ABOUT THE AUTHOR

...view details