കേരളം

kerala

ദ്രൗപദി മുർമുവിന് 'ഇസഡ് പ്ലസ് കാറ്റഗറി' സുരക്ഷയൊരുക്കി കേന്ദ്രം

By

Published : Jun 22, 2022, 2:13 PM IST

Updated : Jun 22, 2022, 2:22 PM IST

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രയങ്ക ഗാന്ധി എന്നിവര്‍ക്ക് സമാനമായ സുരക്ഷയാണ് മുര്‍മുവിനും ഒരുക്കിയിരിക്കുന്നത്

Droupadi Murmu  NDA's presidential nominee gets Z+ security cover  ഇസഡ് പ്ലസ് സുരക്ഷ  രാഷ്‌ട്രപതി സ്ഥാനാര്‍ഥി  ദ്രൗപതി മുർമു  രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്
മുര്‍മുവിന് 'ഇസഡ് പ്ലസ്' സുരക്ഷ

ന്യൂഡൽഹി:എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മുർമുവിന് സി.ആർ.പി.എഫ് കമാൻഡോകളുടെ ഇസെഡ് പ്ലസ് സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ. ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയായി ബി.ജെ.പി ദേശീയ അധ്യക്ഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണിത്. ഇന്ന് പുലര്‍ച്ചെ മുതല്‍ മുർമുവിന്‍റെ സുരക്ഷ കമാൻഡോ സംഘം ഏറ്റെടുത്തതായി സി.ആർ.പി.എഫ് അറിയിച്ചു.

ഒഡിഷ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർധസൈനിക വിഭാഗത്തിലെ 16 പേരടങ്ങുന്ന ഒരു സംഘമാണ് മുർമുവിന് സുരക്ഷ നല്‍കുന്നത്. ഒഡിഷയിലെ അവരുടെ വസതിക്കും ഉദ്യോഗസ്ഥ സുരക്ഷയുണ്ട്. രാജ്യത്തെവിടെ മര്‍മു യാത്ര ചെയ്താലും സുരക്ഷ തുടരും. വരും ദിവസങ്ങളില്‍ മുര്‍മു രാജ്യത്തെ വിവിധ നിയമസഭാംഗങ്ങളെയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും പിന്തുണ തേടി സന്ദര്‍ശിക്കും.

രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, എ.ഐ.സി.സി അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രയങ്ക ഗാന്ധി എന്നിവര്‍ക്ക് സമാനമായ സുരക്ഷയാണ് മുര്‍മുവിനും ഒരുക്കിയിട്ടുള്ളത്. ജൂലൈ 18ന് നടക്കുന്ന രാഷ്‌ട്രപതി തെരഞ്ഞെടുപ്പിന്‍റെ ഫലം ജൂലൈ 21 ന് പുറത്ത് വരും. ജൂലൈ 24നാണ് കോവിന്ദിന്‍റെ കാലാവധി അവസാനിക്കുക.

also read:ദ്രൗപദി മുര്‍മു എന്‍.ഡി.എയുടെ രാഷ്‌ട്രപതി സ്ഥാനാര്‍ഥി

Last Updated : Jun 22, 2022, 2:22 PM IST

ABOUT THE AUTHOR

...view details