കേരളം

kerala

ത്രിപുരയിലും കൊവിഡ് ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചു

By

Published : Jul 10, 2021, 4:09 PM IST

ഇതാദ്യമായാണ് വടക്ക് കിഴക്കൻ സംസ്ഥാനത്ത് കെവഡ് 19ന്‍റെ പുതിയ വേരിയെന്‍റായ ഡെൽറ്റപ്ലസ് കേസുകൾ സ്ഥിരീകരിക്കുന്നത്

Delta plus variant  variant of coronavirus  coronavirus delta variant  Delta plus variant detected in Tripura  Agartala Government Medical College  Tapan Mazumder  Tapan MazumderTapan Mazumder  northeastern state  കൊവിഡ് ഡെൽറ്റപ്ലസ് വകഭേദം
ത്രിപുരയിലും കൊവിഡ് ഡെൽറ്റപ്ലസ് വകഭേദം സ്ഥിരീകരിച്ചു

അഗർത്തല: വടക്കുകിഴക്ക് സംസ്ഥാനമായ ത്രിപുരയിൽ ഡെൽറ്റ പ്ലസ് വേരിയന്റിന്‍റെ സാനിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസുകൾ പല സ്ഥലങ്ങളിലായി റിപ്പോർട്ട് ചെയ്തെങ്കിലും ഇതാദ്യമായാണ് വടക്ക് കിഴക്കൻ സംസ്ഥാനത്ത് ഇവ സ്ഥിരീകരിക്കുന്നത്. ഇതിന് മുമ്പ് മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ ഡെൽറ്റ വേരിയെന്‍റുളുടെ സാനിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ആകെ സാമ്പിളുകൾ പരിശോധിച്ചതിൽ 138 ഡെൽറ്റ പ്ലസ് വേരിയെന്‍റ് കേസുകളും 10 ഡെൽറ്റ വേരിയെന്‍റ് കേസുകളും, മൂന്ന് യുകെ വേരിയന്‍റ് കേസുകളുമാണ് സ്ഥിരീകരിച്ചത്. ത്രിപുരയിലെ എട്ട് ജില്ലകളിലായാണ് കൊവിഡ് 19ന്‍റെ അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ B.1.617.2 എന്ന ഡെൽറ്റ വകഭേദവുമായി വളരെ അടുത്ത ബന്ധമുള്ളതാണ് B.1.617.2.1 അഥവാ AY. 1 എന്ന ഡെൽറ്റ പ്ലസ് വകഭേദം. മറ്റു പല വകഭേദങ്ങളെയും പോലെ മുനകൾ പോലുള്ള സ്‌പൈക് പ്രോട്ടീൻ മേഖലയിലാണ് ഡെൽറ്റ പ്ലസിനും വ്യതിയാനം സംഭവിച്ചിരിക്കുന്നത്. ഡെൽറ്റ വകഭേദത്തിന് എതിരെ ഫലപ്രദമായ ഇന്ത്യയിലെ വാക്സീനുകൾ ഡെൽറ്റ പ്ലസിനെതിരെ എത്രത്തോളം കാര്യക്ഷമം ആണെന്ന് അറിവായിട്ടില്ല.

Also read:'സിക്ക'യില്‍ ഇന്ന് ആശ്വാസം; പരിശോധനയ്ക്കയച്ച 17 പേരുടെ ഫലം നെഗറ്റീവ്

ABOUT THE AUTHOR

...view details