കേരളം

kerala

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ ; തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ്‌,26 ന് നേതൃയോഗം

By

Published : Oct 24, 2021, 7:35 AM IST

പഞ്ചാബ്, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി  നിയമസഭ  നിയമസഭാ തെരഞ്ഞെടുപ്പ്‌  പാര്‍ട്ടി ജനറല്‍ സെക്രട്ടറി  കോണ്‍ഗ്രസ്‌  കോണ്‍ഗ്രസ്‌ നേതാക്കള്‍  congress  indian national congress  inc  congress leader  congress meeting  assembly election 2022
നിയമസഭാ തെരഞ്ഞെടുപ്പ്‌ ; പുതിയ തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി :അഞ്ച്‌ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ് നേതൃയോഗം ഒക്ടോബര്‍ 26ന്. ജനറല്‍ സെക്രട്ടറിമാരുള്‍പ്പടെ എഐസിസി ഭാരവാഹികളും സംസ്ഥാന അധ്യക്ഷന്‍മാരും പങ്കെടുക്കും.

പഞ്ചാബ്, ഉത്തര്‍പ്രദേശ്‌, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍, എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ്. ഒക്‌ടോബര്‍ 26 ചൊവ്വാഴ്‌ച രാവിലെ 10.30ന്‌ എഐസിസി ആസ്ഥാനത്താണ് യോഗം.

ALSO READ:കശ്‌മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും; കർഫ്യൂ ഏർപ്പെടുത്തിയത് ജീവൻ രക്ഷിക്കാനെന്ന് അമിത് ഷാ

ഓരോ സംസ്ഥാനങ്ങളിലും സ്വീകരിക്കേണ്ട നിലപാടുകളും മുന്നോട്ടുവയ്‌ക്കേണ്ട വാഗ്‌ദാനങ്ങളും പ്രചാരണ രീതികളും ചര്‍ച്ചയാകും. പ്രകടന പത്രിക തയ്യാറാക്കല്‍, അംഗത്വ വിതരണ പ്രചാരണം, പരിശീലന പരിപാടികള്‍ തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ABOUT THE AUTHOR

...view details