കേരളം

kerala

ഒമിക്രോൺ ഭീഷണി സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു, മോദി റാലികളും നടത്തുന്നു : ആഞ്ഞടിച്ച് കോൺഗ്രസ്

By

Published : Dec 26, 2021, 5:33 PM IST

ഉത്തർപ്രദേശിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള ആളുകളുടെ എണ്ണം 200 ആയി പരിമിതപ്പെടുത്തുമ്പോൾ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലികളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോൺഗ്രസ്

congress criticizes government over handling of omicron cases  omicron india  congress against india vaccine policy  ഒമിക്രോൺ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനെ വിമർശിച്ച് കോൺഗ്രസ്  വാക്സിൻ നയത്തിനെതിരെ കോൺഗ്രസ്
ഒമിക്രോൺ ഭീഷണി സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു, മോദി റാലികൾ നടത്തുന്നു: ആഞ്ഞടിച്ച് കോൺഗ്രസ്

ന്യൂഡൽഹി : രാജ്യത്തെ ഒമിക്രോൺ വ്യാപനത്തിൽ കേന്ദ്ര സർക്കാരിനെതിരെ കോൺഗ്രസ്. ഒമിക്രോൺ വകഭേദം ഉയർത്തുന്ന ഭീഷണിയെ കുറിച്ച് സർക്കാർ അജ്ഞരാണെന്ന് ആരോപിച്ച കോൺഗ്രസ്, പ്രധാനമന്ത്രി വ്യക്തമായ വാക്‌സിനേഷൻ നയം പാലിക്കണമെന്നും 5നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കുത്തിവയ്‌പ്പ് നൽകണമെന്നും ആവശ്യപ്പെട്ടു. ഉത്തർപ്രദേശിൽ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനുള്ള ആളുകളുടെ എണ്ണം 200 ആയി പരിമിതപ്പെടുത്തുമ്പോൾ ലക്ഷങ്ങൾ പങ്കെടുക്കുന്ന റാലികളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോൺഗ്രസ് രൂക്ഷ വിമർശനം ഉന്നയിച്ചു.

15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ജനുവരി 3 മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒമിക്രോൺ വ്യാപനം കൈകാര്യം ചെയ്യുന്നതിനെതിരെ കേന്ദ്രത്തിന് നേരെയുള്ള കോൺഗ്രസ് ആക്രമണം. ആരോഗ്യ പ്രവർത്തകർക്കും മുൻനിര തൊഴിലാളികൾക്കും മുൻകരുതൽ ഡോസ് ജനുവരി 10 മുതൽ നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

ALSO READ: ഒമിക്രോണിനെതിരെ ഒറ്റക്കെട്ടായി ജാഗ്രത പാലിക്കണം: മൻ കി ബാത്തിൽ പ്രധാനമന്ത്രി

കൊവിഡ് വ്യാപന സമയത്ത് ഇന്ത്യയെ സംരക്ഷിക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് വക്‌താവ് രൺദീപ് സുർജേവാല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കൊവിഡിനെ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് സംഭവിച്ച പിഴവ് 40 ലക്ഷത്തോളം ഇന്ത്യക്കാരുടെ മരണത്തിലേക്ക് നയിച്ചുവെന്ന് സുർജേവാല പറഞ്ഞു.

ഒമിക്രോൺ കൈകാര്യം ചെയ്യുന്നതിലെ സർക്കാരിന്‍റെ മന്ദത ഭയാനകമാണ്. സർക്കാരിന്‍റെ തെറ്റായ നയങ്ങളും മന്ദഗതിയിലുള്ള പ്രതികരണങ്ങളും കൃത്യമായ ആസൂത്രണങ്ങളില്ലാത്ത തയാറെടുപ്പുകളും ഒമിക്രോൺ വ്യാപനത്തിന് കാരണമായി. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുക, വാക്‌സിനേഷൻ നയത്തിൽ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തി ആശയക്കുഴപ്പം സൃഷ്‌ടിക്കുക, വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തന്‍റെ ചിത്രം പതിപ്പിച്ച് സ്വയം പ്രമോഷൻ നൽകുക, പൊതു റാലികൾ നടത്തുക എന്നിവയാണ് മോദി വാഗ്ദാനം ചെയ്യുന്ന പരിഹാരമെന്ന് സുർജേവാല പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളും യാഥാർഥ്യവും വിഭിന്നമാണ്. പ്രായപൂർത്തിയായ 47.95 കോടി ആളുകൾക്ക് ഇനിയും വാക്‌സിനേഷൻ നൽകാനുണ്ടെന്നും സുർജേവാല മാധ്യമങ്ങളോട് പറഞ്ഞു.

ABOUT THE AUTHOR

...view details