കേരളം

kerala

എൽ‌ജെ‌പിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തു നിന്ന് ചിരാഗ് പാസ്വാനെ നീക്കി

By

Published : Jun 15, 2021, 10:11 PM IST

എൽ‌ജെ‌പി ദേശീയ പ്രവർത്തക സമിതിയുടെ അടിയന്തര യോഗത്തിന് ശേഷമാണ് ലോക് ജനശക്തി പാർട്ടി (എൽ‌ജെ‌പി) ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും ചിരാഗ് പാസ്വാനെ നീക്കിയത്.

Chirag Paswan  LJP  Pashupati Kumar Paras  എൽ‌ജെ‌പി  ചിരാഗ് പാസ്വാൻ എൽജെപി  എൽ‌ജെ‌പി ദേശീയ അധ്യക്ഷൻ
ചിരാഗ് പാസ്വാൻ

ന്യൂഡൽഹി:ലോക് ജനശക്തി പാർട്ടിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്നും ചിരാഗ് പാസ്വാനെ നീക്കി. എൽജെപി ദേശീയ പ്രവർത്തക സമികിയുടെ അടിയന്തര യോഗത്തിന് ശേഷമാണ് നടപടി. ഡൽഹിയിലെ പശുപതി കുമാർ പരാസിന്‍റെ വസതിയിൽ നടന്ന അഞ്ച് എൽജെപി എംപിമാരുടെ യോഗത്തിലാണ് തീരുമാനം. ലോക് ജനശക്തി പാർട്ടി സ്ഥാപകൻ രാം വിലാസ് പാസ്വാന്‍റെ നിര്യാണത്തിൽ ഒരു വർഷത്തിനുള്ളിൽ മകൻ ചിരാഗ് പാർട്ടിക്കുള്ളിൽ നിന്ന് എതിർപ്പ് നേരിടുന്നു എന്നത് ശ്രദ്ധേയമാണ്.

തന്‍റെ അച്ഛനും കുടുംബവും ചേർന്ന് രൂപംകൊടുത്ത പാർട്ടിയെ നിലനിർത്താൻ താൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. പാർട്ടി തന്‍റെ അമ്മയെപോലെയാണെന്നും അമ്മയെ വഞ്ചിക്കരുതെന്നും ചിരാഗ് പറഞ്ഞു. ജനാധിപത്യത്തിൽ പൊതുജനങ്ങൾ പരമപ്രധാനമാണെന്നും തന്നിലെ വിശ്വാസം കാത്തുസൂക്ഷിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായും ചിരാഗ് ട്വിറ്ററിൽ കുറിച്ചു.

Also Read:സിബിഎസ്‌ഇ 12-ാം ക്ലാസ്‌: മൂല്യനിർണയ മാനദണ്ഡം ബുധനാഴ്ച പുറത്തുവിടും

പശുപതി കുമാർ പരാസിനെതിരെ പ്രതിഷേധിക്കുന്നവർ രാം വിലാസ് പാസ്വാന്‍റെ മരണശേഷം പാർട്ടിയിൽ പ്രവേശിച്ച മോശം ഘടകങ്ങളാണ്. അവരെ ഉടൻ നീക്കം ചെയ്യും. ചിരാഗ് പാസ്വാനെ താൻ ഒരു മോശം ഘടകമായി കാണുന്നില്ലെന്നും എൽജെപി നേതാവ് ശ്രാവൺ കുമാർ പറഞ്ഞു. ഇതിനുപുറമെ, പട്‌നയിലെ പാർട്ടി ഓഫീസിന് പുറത്ത് അഞ്ച് എൽജെപി എം‌എൽ‌എമാരുടെ പോസ്റ്ററുകളിൽ ചിരാഗ് പാസ്വാന്‍റെ അനുയായികൾ കറുത്ത മഷി പുരട്ടി പ്രതിഷേധിച്ചു. അതേസമയം, ദേശീയ എക്സിക്യൂട്ടീവ് യോഗം ചൊവ്വാഴ്ച നടന്ന ശേഷം അഞ്ച് എംപിമാരെയും പാർട്ടിയിൽ നിന്ന് നീക്കാൻ എൽജെപി തീരുമാനിച്ചിട്ടുണ്ട്. പശുപതി കുമാർ പരാസ് എംപി, ബീനാദേവി എംപി, ചൗധരി മെഹബൂബ് അലി കൈസർ എംപി, ചന്ദൻ സിംഗ് എംപി, പ്രിൻസ് രാജ് എംപി എന്നിവരെ നീക്കം ചെയ്യാനാണ് ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്.

Also Read:കേണൽ സന്തോഷ് ബാബുവിന് ജന്മനാടിന്‍റെ ആദരം; പൂർണകായ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്തു

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ പ്രതിനിധീകരിച്ച് എല്ലാ തീരുമാനങ്ങളും എടുക്കാൻ എൽജെപിയുടെ ദേശീയ പ്രസിഡന്‍റ് ചിരാഗ് പാസ്വാന് അധികാരമുണ്ടെന്ന് എൽജെപി പുറത്തിയറക്കിയ പ്രമേയത്തിൽ പറയുന്നുണ്ട്. ലോക്‌സഭയിൽ പാർട്ടിയുടെ പുതിയ പാർലമെന്‍ററി നേതാവായി എൽജെപി നേതാവ് പശുപതി കുമാർ പരാസിനെ തെരഞ്ഞെടുത്തു. ലോക്‌സഭ പാർലമെന്‍ററി പാർട്ടി നേതാവ് സ്ഥാനത്ത് നിന്ന് പാർട്ടി മേധാവി ചിരാഗ് പാസ്വാനെ നീക്കിയത് സംബന്ധിച്ച് അഞ്ച് എൽജെപി എംപിമാർ ലോക്‌സഭ സ്‌പീക്കർ ഓം ബിർളയെ കാണുകയും കത്ത് കൈമാറുകയും ചെയ്‌തിരുന്നു. തുടർന്ന്, പാർട്ടിയെ രക്ഷിക്കാനുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് പരാസ് പറഞ്ഞു.

എൽ‌ജെ‌പി നിലവിൽ കേന്ദ്രത്തിലെ എൻഡിഎ സഖ്യത്തിന്‍റെ ഭാഗമാണ്. കഴിഞ്ഞ വർഷം ബിഹാർ തെരഞ്ഞെടുപ്പിൽ എൻ‌ഡി‌എയുടെ ഭാഗമായ ജനതാദൾ-യുണൈറ്റഡിനെതിരെ (ജെഡിയു) എൽ‌ജെ‌പി സ്ഥാനാർഥികളെ നിർത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നിരുന്നാലും, തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ എൽജെപിക്ക് കഴിഞ്ഞില്ല.

ABOUT THE AUTHOR

...view details