കേരളം

kerala

Child Marriage Arrests At Assam ശൈശവ വിവാഹം : അസമിൽ സംസ്ഥാന വ്യാപക പരിശോധന, ആയിരത്തിലധികം പേർ അറസ്‌റ്റിൽ

By ETV Bharat Kerala Team

Published : Oct 4, 2023, 7:42 AM IST

Child Marriage Prevention Action Assam ശൈശവ വിവാഹത്തിനെതിരെ കർശന നടപടിയുമായി അസം സർക്കാർ

Child Marriage  Child Marriage Arrests At Assam  1000 held for Child Marriage  child marriage prevention  Himanta Biswa Sarma  pocso  ശൈശവ വിവാഹത്തിനെതിരെ നടപടി  അസമിൽ ശൈശവ വിവാഹ അറസ്‌റ്റ്  ശൈശവ വിവാഹം  ഹിമന്ത ബിശ്വ ശർമ  ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകൾ
Child Marriage Arrests At Assam

ഗുവാഹത്തി : അസമിൽ ശൈശവ വിവാഹത്തിനെതിരെ (child marriage) സംസ്ഥാന വ്യാപകമായി നടന്ന നടപടിയിൽ ആയിരത്തിലധികം പേർ അറസ്‌റ്റിൽ. സംസ്ഥാന സർക്കാർ നടത്തിയ രണ്ടാംഘട്ട ഓപ്പറേഷനിലാണ് ഇത്രയധികം പേർ അറസ്‌റ്റിലായതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ (Chief Minister Himanta Biswa Sarma) അറിയിച്ചു. ഈ വർഷം ആദ്യം സംസ്ഥാനത്തുടനീളം നടത്തിയ ആദ്യഘട്ട ഓപ്പറേഷനിലും രണ്ടായിരത്തോളം പേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ശൈശവ വിവാഹത്തിനെതിരായ നടപടിയിൽ ഒക്‌ടോബർ മൂന്നിന് 1039 പേരെ അറസ്‌റ്റ് ചെയ്‌തതായി ശർമ ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചു. ഓപ്പറേഷൻ തുടരുന്നതിനാൽ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്‌റ്റിലാകുന്നവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ശർമ കൂട്ടിച്ചേർത്തു. ഫെബ്രുവരി മുതലാണ് അസം സർക്കാർ ശൈശവ വിവാഹങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചത്.

ശൈശവ വിവാഹ കേസുകളിൽ പോക്‌സോ നിയമ പ്രകാരം നടപടി :തുടർന്ന് രജിസ്‌റ്റർ ചെയ്‌ത 4,300 എഫ്‌ഐആറുകളിലായി 3,500 ഓളം പേരെ അറസ്‌റ്റ് ചെയ്‌തു. ഇത്തരം സാമൂഹിക തിന്മകൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ശൈശവ വിവാഹവുമായി ബന്ധപ്പെട്ട കേസുകളിൽ സംസ്ഥാനത്ത് ആകെ 3,907 പേരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. അതിൽ 3,319 പേർക്കെതിരെ പോക്‌സോ നിയമ (POCSO Act) പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും കഴിഞ്ഞ മാസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Also Read :Brother Arrested For Molesting Minor Girl: പതിനേഴുകാരിയെ പീഡിപ്പിച്ചത് 2 വർഷം; 19കാരനായ സഹോദരൻ പിടിയിൽ

ശൈശവ വിവാഹം തടയാൻ വിദ്യാഭ്യാസം നൽകണം : എന്നാൽ ശൈശവ വിവാഹത്തിനെതിരായ കേസുകളിൽ ഇതുവരെ 62 പേരെ മാത്രമേ കോടതി ശിക്ഷിച്ചിട്ടുള്ളൂ. അതേസമയം, ശൈശവവിവാഹങ്ങൾ പൊലീസിനെ ഉപയോഗിച്ച് തടയുക സാധ്യമല്ലെന്ന് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ പ്രതികരിച്ചു. ഇത്തരം കേസുകൾ തടയാൻ വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്. പൊലീസ് സംരക്ഷണത്തിന് പുറമെ കുട്ടികളുടേയും സ്‌ത്രീകളുടേയും ഉന്നമനം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും സൈകിയ കൂട്ടിച്ചേർത്തു.

മാർച്ചിൽ 2023-24 വർഷത്തെ ബജറ്റിൽ അസം ധനമന്ത്രി അജന്ത നിയോഗ് ( Assam Finance Minister Ajanta Neog) 2026 ഓടെ ശൈശവ വിവാഹം പൂർണമായും ഇല്ലാതാക്കാനായിട്ടുള്ള 200 കോടിയുടെ സ്‌റ്റേറ്റ് മിഷൻ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശൈശവ വിവാഹ നിരോധന ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും 2006 ലെ ശൈശവ വിവാഹ നിരോധന (child marriage prevention) നിയമം ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ഓരോ ആറു മാസത്തിലും പൊലീസ് പരിശോധന നടത്തുമെന്നും ധനമന്ത്രി അറിയിച്ചു.

Also Read :ശൈശവ വിവാഹത്തിനെതിരെ കൂട്ടനടപടി ; അസമിൽ 2,170 പേർ അറസ്‌റ്റിൽ

ABOUT THE AUTHOR

...view details