കേരളം

kerala

മോദിയെ കുറിച്ചുളള ബിബിസി ഡോക്യുമെന്‍ററി; നീക്കം ചെയ്യാന്‍ യൂട്യൂബിനും ട്വിറ്ററിനും നിര്‍ദേശം

By

Published : Jan 21, 2023, 6:13 PM IST

Updated : Jan 21, 2023, 8:13 PM IST

centre blocks youtoube video  bbc documentary on modi  India The Modi Question  Ministry of Information and Broadcasting  British Broadcasting Corporation  Gujarat riots  Arindam Bagchi  anti india agenda  latest news in newdelhi  latest news today  ഇന്ത്യ ദി മോദി ക്വസ്‌റ്റ്യന്‍  ഗുജറാത്ത് കലാപം  ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യൂമെന്‍ററി  നരേന്ദ്ര മോദി  കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം  ബിബിസി ഡോക്യൂമെന്‍ററി  ഇന്ത്യന്‍ വിരുദ്ധ അജണ്ടകള്‍  സുപ്രീം കോടതി  അരിന്തം ബാഗ്‌ചി  ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം  ന്യൂഡല്‍ഹി ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
പ്രധാനമന്ത്രി നരേന്ദ്ര മോദി ()

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിന് മോദിയ്‌ക്ക് പങ്കുണ്ടെന്ന തരത്തില്‍ ബിബിസി ചിത്രീകരിച്ച ഡോക്യുമെന്‍ററി വിവാദങ്ങള്‍ക്കിടയായ പശ്ചാത്തലത്തിലാണ് ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം നീക്കം ചെയ്യാന്‍ ട്വിറ്ററിനും യൂട്യൂബിനും കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം നിര്‍ദേശം നല്‍കിയത്

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസിയില്‍ സംപ്രേക്ഷണം ചെയ്‌ത ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാന്‍ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്‍റെ നിര്‍ദേശം. 'ഇന്ത്യ: ദി മോദി ക്വസ്‌റ്റ്യന്‍' എന്ന ഡോക്യുമെന്‍ററി വിവാദമായതിന്‍റെ പശ്ചാത്തലത്തിലാണ് സമൂഹ മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ നിര്‍ദേശം. യൂട്യൂബില്‍ പ്രചരിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ ട്വിറ്ററിലെ 50 ട്വീറ്റുകള്‍ കൂടി ബ്ലോക്ക് ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

നിര്‍ദേശം അടിയന്തര അധികാരമുപയോഗിച്ച്:2021ലെ ഐടി നിയമപ്രകാരം അടിയന്തര അധികാരമുപയോഗിച്ചുകൊണ്ടുള്ള വാര്‍ത്ത വിനിമയ മന്ത്രാലയത്തിന്‍റെ നിര്‍ദേശം ട്വിറ്ററും യൂട്യൂബും പാലിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ 2002ല്‍ നടന്ന ഗുജറാത്ത് കലാപത്തിന് മോദിയ്‌ക്ക് പങ്കുണ്ടെന്ന തരത്തില്‍ ബിബിസി, ഡോക്യൂമെന്‍ററി ചിത്രീകരിക്കുകയും രണ്ട് ഭാഗങ്ങളായി സംപ്രേക്ഷണം ചെയ്യുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് ഡോക്യൂമെന്‍ററി വിവാദമാവുകയും തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുക എന്ന ലക്ഷ്യത്തോടെ മനഃപൂര്‍വം എഴുതിച്ചേര്‍ത്ത കഥയാണിതെന്ന് ഇന്ത്യ പ്രതികരിച്ചു. പക്ഷാപാതവും വസ്‌തുനിഷ്‌ഠതയുടെ അഭാവവും, തുടര്‍ന്നുകൊണ്ടിരിക്കുന്ന കൊളോണിയല്‍ ചിന്താഗതിയും വ്യക്തമായും ഡോക്യുമെന്‍ററിയില്‍ പ്രകടമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വക്താവ് അരിന്തം ബാഗ്‌ചി അഭിപ്രായപ്പെട്ടു. നിലവില്‍ ഡോക്യുമെന്‍ററിയുടെ ഭാഗങ്ങള്‍ ഇന്ത്യയില്‍ ലഭ്യമല്ല.

ഡോക്യുമെന്‍ററിയെ വിലയിരുത്തി ഉന്നത ഉദ്യോഗസ്ഥര്‍:എന്നിരുന്നാലും ഇന്ത്യന്‍ വിരുദ്ധ അജണ്ടകള്‍ പ്രകടിപ്പിക്കുവാനായി ചില യൂട്യൂബ് ചാനലുകള്‍ ഡോക്യുമെന്‍ററിയുടെ ഭാഗങ്ങള്‍ അപ്പ്‌ലോഡ് ചെയ്യുന്നുണ്ട്. ഇത് സംബന്ധിച്ച് യൂട്യൂബിലോ ട്വിറ്ററിലോ ആരെങ്കിലും ട്വീറ്റ് ചെയ്യുകയോ വീഡിയോ പങ്കുവയ്‌ക്കുകയോ ചെയ്‌താല്‍ അത് ഉടനടി ബ്ലോക്ക് ചെയ്യുവാനും നിര്‍ദേശമുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഡോക്യുമെന്‍ററി പരിശോധിച്ചിരുന്നു.

രാജ്യത്തെ സുപ്രീം കോടതിയുടെ അധികാരത്തിലും വിശ്വാസത്തിലും അഭ്യൂഹങ്ങള്‍ സൃഷ്‌ടിക്കാനും ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കുവാനുമായി കരുതിക്കൂട്ടി ഡോക്യുമെന്‍ററി നിര്‍മിച്ചതാണെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. ഡോക്യുമെന്‍ററിയില്‍ പ്രചരിപ്പിച്ചിരിക്കുന്ന ആശയം ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയേയും തകര്‍ക്കുന്നതാണ്. കൂടാതെ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദപരമായ ഇടപെടലിനെ പ്രതികൂലമായി ബാധിക്കുവാനുള്ള സാധ്യതയും ഉണ്ട്.

ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ജനുവരി 24ന്:'ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യന്‍' എന്ന ബിബിസി ഡോക്യുമെന്‍ററിയുടെ ആദ്യത്തെ എപ്പിസോഡ് ചൊവ്വാഴ്‌ചയാണ് (17.01.2023) സംപ്രേഷണം ചെയ്‌തത്. എന്നാല്‍ ഈ എപ്പിസോഡ് ബുധനാഴ്‌ച യുട്യൂബില്‍ നിന്ന് നീക്കം ചെയ്‌തു. ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ജനുവരി 24ന് സംപ്രേഷണം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.

2022ലെ ഗുജറാത്ത് കലാപ സമയത്ത് ഗുജറാത്തില്‍ മുഖ്യമന്ത്രി എന്ന നിലയിലുള്ള നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്‍ററി വിലയിരുത്തുന്നു. ഇന്ത്യയിലെ മുസ്‌ലിങ്ങളോടുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ സമീപനവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ എങ്ങനെയാണ് നരേന്ദ്രമോദിയുടെ പ്രധാനമന്ത്രിപദത്തെ ബാധിച്ചത് എന്നത് സംബന്ധിച്ച് ഡോക്യുമെന്‍ററി പരമ്പര വിലയിരുത്തുമെന്നും ബിബിസി വ്യക്തമാക്കുന്നു.

ALSO READ:നരേന്ദ്ര മോദിയെ കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ ബിബിസിയെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രാലയം; തുറന്ന് കാട്ടപ്പെടുന്നത് ബിബിസി എന്ന് വിമര്‍ശനം

Last Updated :Jan 21, 2023, 8:13 PM IST

ABOUT THE AUTHOR

...view details