കേരളം

kerala

അഭിനന്ദന്‍ വിങ് കമാന്‍ഡറായത് യു.പി.എ ഭരണകാലത്തെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

By

Published : Mar 3, 2019, 10:28 AM IST

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിടിയില്‍നിന്ന് മോചിതനായി അഭിനന്ദന്‍ വര്‍ത്തമന്‍ ഇന്ത്യയില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കകമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

അഭിനന്ദന്‍ വര്‍ത്തമന്‍

ന്യൂഡല്‍ഹി: പാക് സൈനികരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് അഭിനന്ദൻ വർത്തമൻ നാട്ടിൽ തിരികെയെത്തിയതിന് പിന്നാലെയാണ് രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്‍റെ ട്വീറ്റ്. അഭിനന്ദന്‍ വര്‍ത്തമന് പറക്കാനുള്ള ലൈസന്‍സ്‌ ലഭിച്ചത് 2004-ലാണെന്നും അദ്ദേഹം ഒരു ഫൈറ്റര്‍ പൈലറ്റായി മാറിയത് യു.പി.എ. ഭരണകാലത്താണെന്നതിൽ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നുമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് ട്വീറ്റ് ചെയ്തത്.

ഖുര്‍ഷിദിന്‍റെ വാക്കുകള്‍ വിവാദമായതോടെ അദ്ദേഹത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. അനവസരത്തിലാണ് കോണ്‍ഗ്രസ് നേതാവിന്‍റെ വാക്കുകളെന്നും അഭിനന്ദന്‍ വര്‍ത്തമനെ കോണ്‍ഗ്രസ് രാഷ്ട്രീയവിഷയമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നുമായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രതികരണം.

അഭിനന്ദന്‍ വിങ് കമാന്‍ഡറായത് യു.പി.എ ഭരണകാലത്ത്; രാഷ്ട്രീയം കലര്‍ത്തി സല്‍മാന്‍ ഖുര്‍ഷിദ്





ന്യൂഡല്‍ഹി: രാജ്യമാകെ അഭിനന്ദന്‍ വര്‍ത്തമന്റെ തിരിച്ചുവരവില്‍ ആവേശംകൊള്ളുന്നതിനിടെ രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദാണ് അഭിനന്ദന്‍ തിരിച്ചെത്തിയതിന് പിന്നാലെ വിവാദ ട്വീറ്റുമായി രംഗത്തെത്തിയത്. 



അഭിനന്ദന്‍ വര്‍ത്തമന് പറക്കാനുള്ള ലൈസന്‍സ്‌ ലഭിച്ചത് 2004-ലാണെന്നും അദ്ദേഹം ഒരു ഫൈറ്റര്‍ പൈലറ്റായി മാറിയത് യു.പി.എ. ഭരണകാലത്താണെന്നതിലും ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ ട്വീറ്റ്. പാക് സൈന്യത്തിന്റെ പിടിയില്‍നിന്ന് മോചിതനായി അഭിനന്ദന്‍ വര്‍ത്തമന്‍ ഇന്ത്യയില്‍ തിരിച്ചെത്തി മണിക്കൂറുകള്‍ക്കകമായിരുന്നു സല്‍മാന്‍ ഖുര്‍ഷിദ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. 



സല്‍മാന്‍ ഖുര്‍ഷിദിന്റെ വാക്കുകള്‍ വിവാദമായതോടെ അദ്ദേഹത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ അനവസരത്തിലായെന്നും അഭിനന്ദന്‍ വര്‍ത്തമനെ കോണ്‍ഗ്രസ് രാഷ്ട്രീയവിഷയമാക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നുമായിരുന്നു സാമൂഹിക  മാധ്യമങ്ങളിലെ പ്രതികരണം. 



നേരത്തെ ബോളിവുഡ് നടി ശ്രീദേവി മരിച്ചവേളയിലും കോണ്‍ഗ്രസിനെതിരേ സമാന പ്രതിഷേധമുയര്‍ന്നിരുന്നു. ശ്രീദേവിക്ക് പദ്മശ്രീ നല്‍കിയത് യു.പി.എ. സര്‍ക്കാരാണെന്ന കോണ്‍ഗ്രസിന്റെ ട്വീറ്റായിരുന്നു അന്ന് വിവാദത്തിന് കാരണമായത്. 


Conclusion:

ABOUT THE AUTHOR

...view details