കേരളം

kerala

നാല് ലക്ഷത്തോളം അതിഥി തൊഴിലാളികളെ തിരിച്ചയച്ചെന്ന് പഞ്ചാബ് സർക്കാർ

By

Published : May 25, 2020, 11:34 AM IST

പഞ്ചാബിൽ നിന്ന് ബിഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തിയത്.

Punjab Migrant  Special train  Captain Amarinder Singh  UP Migrants  Bihar migrants  Chandigarh  punjab government  Patiala  Vikas Pratap  Uttar Pradesh migrant workers  Bihar migrant workers  പഞ്ചാബ് സർക്കാർ  ചണ്ഡിഗഡ്  അതിഥി തൊഴിലാളികൾ  നോഡൽ ഓഫീസർ വികാസ് പ്രതാപ്  മുഖ്യമന്ത്രി അമരീന്ദർ സിങ്  സ്പെഷ്യൽ ട്രെയിൻ
നാല് ലക്ഷത്തോളം അതിഥി തൊഴിലാളികളെ തിരിച്ചയച്ചെന്ന് പഞ്ചാബ് സർക്കാർ

ചണ്ഡിഗഡ്: സംസ്ഥാനത്ത് നിന്ന് 3,95,000 അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചയച്ചെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു. സംസ്ഥാനത്ത് നിന്ന് അതിഥി തൊഴിലാളികളുമായി 300മത്തെ ട്രെയിൻ പോകുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 23 ടെയിനുകളാണ് ഇന്ന് സർവീസ് നടത്തുന്നതെന്നും തൊഴിലാളികളെ തിരിച്ചയക്കുന്നതിൽ മികച്ച പ്രവർത്തനം പഞ്ചാബ് കാഴ്‌ചവെച്ചെന്നും നോഡൽ ഓഫീസർ വികാസ് പ്രതാപ് പറഞ്ഞു. സംസ്ഥാന സർക്കാർ 21.8 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിസന്ധി രൂപപ്പെട്ടപ്പോൾ മുതൽ അതിഥി തൊഴിലാളികൾക്ക് തിരികെ പോകാനായി എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. ബിഹാർ, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലേക്കാണ് കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തിയത്.

ABOUT THE AUTHOR

...view details