കേരളം

kerala

വിധി ആരുടെയും ജയപരാജയം നിര്‍ണയിക്കുന്നതല്ല: നരേന്ദ്ര മോദി

By

Published : Nov 9, 2019, 4:43 AM IST

Updated : Nov 9, 2019, 7:39 AM IST

തീരുമാനം ഇന്ത്യയുടെ സമാധാനം ഐക്യം, സൗഹാര്‍ദ്ദം എന്നിവയുടെ മഹത്തായ പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മോദി

അയോധ്യ കേസ് വിധി ആരുടെയും ജയപരാജയം നിര്‍ണയിക്കുന്നതല്ല: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്ക ഭൂമി കേസിലെ വിധി ആരുടെയും ജയപരാജയം നിര്‍ണയിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി രാജ്യത്തിന്‍റെ ഐക്യവും ഒരുമയും നിലനിര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനം ഇന്ത്യയുടെ സമാധാനം ഐക്യം, സൗഹാര്‍ദ്ദം എന്നിവയുടെ മഹത്തായ പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നത് നമ്മുടെ എല്ലാവരുടെയും മുന്‍ഗണനയായിരിക്കണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണ ഘടന ബഞ്ചാണ് അയോധ്യാ കേസില്‍ വിധി പറയുക. അയോധ്യ കേസിൽ 2010 ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീൽ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Last Updated :Nov 9, 2019, 7:39 AM IST

TAGGED:

ABOUT THE AUTHOR

...view details