കേരളം

kerala

ജമ്മു കശ്മീർ വിഭജനം നിയമവിരുദ്ധമെന്ന് പാകിസ്ഥാൻ

By

Published : Nov 1, 2019, 11:03 AM IST

ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മാറ്റുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങളുടെയും ഉഭയകക്ഷി കരാറുകളുടെയും പ്രത്യേകിച്ച് ഷിംല കരാറിന്‍റെ ലംഘനമാണെന്നും പാകിസ്ഥാൻ വിദേശകാര്യ ഓഫീസിന്‍റെ പ്രസ്താവന

ജമ്മു കശ്മീർ വിഭജനം; ഇന്ത്യക്കെതിരെ വീണ്ടും പാകിസ്ഥാൻ

ഇസ്ലാമാബാദ്: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിച്ചത് നിയമവിരുദ്ധമെന്ന് പാകിസ്ഥാന്‍.ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ മാറ്റുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങളുടെയും ഉഭയകക്ഷി കരാറുകളുടെയും പ്രത്യേകിച്ച് ഷിംല കരാറിന്‍റെ ലംഘനമാണെന്നും പാകിസ്ഥാൻ വിദേശകാര്യ ഓഫീസിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

കശ്മീർ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട തർക്ക പ്രദേശമാണെന്നും ഇന്ത്യൻ സർക്കാരിന്‍റെ ഒരു നടപടിക്കും ഇത് മാറ്റാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. കശ്മീരി ജനതയുടെ സ്വയം നിർണ്ണയത്തിനുള്ള അവകാശത്തെ മുൻവിധിയോടെ കാണരുതെന്നും പാകിസ്ഥാന്‍ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

ജമ്മു കശ്മീർ തർക്കം സുരക്ഷാ സമിതിയുടെ അജണ്ടയിൽ നിലനിൽക്കുന്നതിനാൽ ഇന്ത്യ നടപ്പാക്കിയ നിയമവിരുദ്ധവും ഏകപക്ഷീയവുമായ മാറ്റങ്ങൾ ഒരു തരത്തിലും ആഭ്യന്തര പ്രശ്‌നമല്ല. ഈ നിയമവിരുദ്ധ മാറ്റങ്ങളുടെ ഉദ്ദേശം പ്രദേശത്തിന്‍റെ വികസനമോ കാശ്മീരി ജനങ്ങളുടെ ക്ഷേമമോ അല്ലെന്നും പാക് വിദേശ കാര്യ മന്ത്രാലയം ആരോപിക്കുന്നു .തുടർന്ന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് രാജ്യത്തിന്‍റെ ആഭ്യന്തര കാര്യമാണെന്നും യാഥാർഥ്യം അംഗീകരിച്ച് ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details