കേരളം

kerala

മുംബൈ ഭീകരാക്രമണം; മുറിവുണങ്ങാത്ത 12 വര്‍ഷങ്ങള്‍

By

Published : Nov 25, 2020, 7:31 PM IST

2008 നവംബർ 26 നാണ് ആക്രമണം നടന്നത്. പാകിസ്ഥാനിൽ നിന്ന് കടല്‍ മാര്‍ഗം മുംബൈയിലെത്തിയ പത്ത് ലഷ്കർ-ഇ-ത്വയ്‌ബ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു

26/11 Mumbai terror attack  twelfth anniversary  Lashkar-e-Taiba terrorists  Maharashtra Governor Bhagat Singh Koshyari  Mumbai terror attack anniversary  മുംബൈ ഭീകരാക്രമണം  മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ  ഭീകരാക്രമണം  മുംബൈ ആക്രമണം
മുംബൈ ഭീകരാക്രമണത്തിന് നാളെ പന്ത്രണ്ടാം വാര്‍ഷികം

മുംബൈ:രാജ്യം വിറങ്ങലിച്ച 26/11. മുംബൈ ഭീകരാക്രമണം നടന്നിട്ട് വ്യാഴാഴ്‌ച 12 വര്‍ഷം പൂര്‍ത്തിയാകുന്നു. 2008 നവംബർ 26 നാണ് ആക്രമണം നടന്നത്. പാകിസ്ഥാനിൽ നിന്ന് കടല്‍ മാര്‍ഗം മുംബൈയിലെത്തിയ പത്ത് ലഷ്കർ-ഇ-ത്വയ്‌ബ തീവ്രവാദികൾ നടത്തിയ ആക്രമണത്തില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

അന്നത്തെ എടിഎസ് മേധാവി ഹേമന്ത് കർക്കറെ, മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ, മുംബൈ അഡീഷണൽ പൊലീസ് കമ്മീഷണർ അശോക് കാംതെ, മുതിർന്ന പൊലീസ് ഇൻസ്പെക്ടർ വിജയ് സലാസ്കർ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 60 മണിക്കൂറാണ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടന്നത്. എൻ‌എസ്‌ജിയുടെ ശക്തമായ തിരിച്ചടിയില്‍ ഒമ്പത് തീവ്രവാദികളെ കൊലപ്പെടുത്തുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്‌തിരുന്നു. ജീവനോടെ പിടിച്ച അജ്‌മല്‍ കസബിനെ 2012 നവംബര്‍ 21 ന് തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി.

തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷിത്വം വരിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആദരാഞ്ജലി അർപ്പിക്കാൻ മുംബൈ സിറ്റി പൊലീസ് പ്രത്യേക പരിപാടി സംഘടിപ്പിക്കും. കൊവിഡ് കണക്കിലെടുത്ത് പരിമിതമായ ആളുകൾ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ. ദക്ഷിണ മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് പുതുതായി പണിത സ്മാരകത്തിലാണ് ചടങ്ങ്. രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോശ്യാരി, മുഖ്യമന്ത്രി ഉദവ് താക്കറെ, ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖ്, ഡിജിപി സുബോദ് കുമാർ ജയ്‌സ്വാൾ, മുംബൈ പൊലീസ് കമ്മീഷണർ പരം ബിർ സിങ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കും.

തീരദേശ റോഡ് പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രക്തസാക്ഷി സ്മാരകം മറൈൻ ഡ്രൈവിലെ പൊലീസ് ജിംഖാനയിലെ സ്ഥലത്ത് നിന്ന് ക്രോഫോർഡ് മാർക്കറ്റിലെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.

ABOUT THE AUTHOR

...view details