കേരളം

kerala

ഗുരുഗ്രാമിൽ മണിപ്പൂർ സ്വദേശിയെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി

By

Published : May 16, 2020, 8:50 AM IST

എൻ‌എച്ച്‌ആർ‌സി സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹരിയാന ചീഫ് സെക്രട്ടറി, ഗുരുഗ്രാം പൊലീസ് കമ്മീഷണർ എന്നിവർക്ക് നോട്ടീസ് നൽകി.

Manipuri girl abused  COVID-19 lockdown  National Human Rights Commission  Faizapur  Gurugram  COVID-19 outbreak  ഗുരുഗ്രാമിൽ മണിപ്പൂർ സ്വദേശിനിയെ വംശീയമായി അധിക്ഷേപിച്ചു  വംശീയ അധിക്ഷേപിച്ചു
എൻ‌എച്ച്‌ആർ‌സി

ന്യൂഡൽഹി:മണിപ്പൂർ സ്വദേശിയായ 20കാരിയെ നാട്ടുകാർ വംശീയമായി അധിക്ഷേപിക്കുകയും ക്രൂരമായി ആക്രമിക്കുകയും ചെയ്തുവെന്ന മാധ്യമ റിപ്പോർട്ടിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടപടി സ്വീകരിച്ചു.എൻ‌എച്ച്‌ആർ‌സി സംഭവത്തിൽ വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് ഹരിയാന ചീഫ് സെക്രട്ടറി, ഗുരുഗ്രാം പൊലീസ് കമ്മീഷണർ എന്നിവർക്ക് നോട്ടീസ് നൽകി.രാജ്യത്തിന്‍റെ വടക്കുകിഴക്കൻ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീക്ക് വംശീയ വിവേചനത്തിനും ശാരീരികാതിക്രമത്തിനും വിധേയയാകേണ്ടി വന്നത് വെറുപ്പുളവാക്കുന്നതാണെന്ന് എൻ‌എച്ച്‌ആർ‌സി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഞായറാഴ്ച ഗുരുഗ്രം ഫൈസാപൂർ പ്രദേശത്ത് കൂടി നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ നാട്ടുകാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പരാതി നൽകിയ പെൺകുട്ടിയോട് ഒത്തുതീർപ്പു ചർച്ചകൾ നടത്താൻ പൊലീസ് ആവശ്യപ്പെട്ടു. തുടർന്ന് പെൺകുട്ടി നോർത്ത് ഈസ്റ്റ് സപ്പോർട്ട് സെന്‍റർ ആൻഡ് ഹെൽപ്പ് ലൈനിൽ സഹായം തേടുകയും രാത്രിയോടെ നെഷ് അംഗങ്ങൾ സ്ഥലത്തെത്തി കേസ് നൽകുകയും ചെയ്തു.

പ്രായമായ ഒരു സ്ത്രീയാണ് യുവതിയെ തടഞ്ഞതെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. വൃദ്ധ പെൺകുട്ടിയെ വംശീയ സ്വരത്തിൽ അധിക്ഷേപിച്ചതായും വാക്കേറ്റം തുടർന്നപ്പോൾ യുവതിയെ “കൊറോണ” എന്ന് വിളിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഇതിനിടയിൽ മറ്റ് കുടുംബാംഗങ്ങളും യുവതിയെ വടികൊണ്ട് അടിച്ചു. തലയ്ക്ക് അടിയേറ്റ പെൺകുട്ടിയെ പ്രദേശവാസികളിൽ ചിലരാണ് രക്ഷപ്പെടുത്തി പൊലീസിനെ വിവരം അറിയിച്ചത്.

ABOUT THE AUTHOR

...view details