കേരളം

kerala

ജമ്മുകശ്മീരിൽ ഇന്ത്യ- പാക് സേനകൾ തമ്മിൽ ഏറ്റുമുട്ടൽ

By

Published : Sep 27, 2020, 2:35 PM IST

ശനിയാഴ്ച രാത്രി 11.45 ഓടെയാണ് സംഘർഷമുണ്ടായത്. അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ് തുടർന്നു.

പാകിസ്ഥാൻ പീർ ബങ്ക്കർ പോസ്റ്റിന് സമീപം  സംശയാസ്പദമായ ചലനങ്ങൾ നിരീക്ഷണത്തിൽ പെട്ടിരുന്നതായി ബിഎസ്എഫ് സേന പറഞ്ഞു.
പാകിസ്ഥാൻ പീർ ബങ്ക്കർ പോസ്റ്റിന് സമീപം  സംശയാസ്പദമായ ചലനങ്ങൾ നിരീക്ഷണത്തിൽ പെട്ടിരുന്നതായി ബിഎസ്എഫ് സേന പറഞ്ഞു.

ശ്രീനഗർ: ജമ്മുകശ്മീരിലെ സാമ്പ ജില്ലയിൽ ഇന്ത്യ -പാകിസ്ഥാൻ സേനകൾ തമ്മിൽ ഏറ്റുമുട്ടി. അരമണിക്കൂറോളം ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പ് തുടർന്നു. ശനിയാഴ്ച രാത്രി 11.45 ഓടെയാണ് സംഘർഷമുണ്ടായത്. പാകിസ്ഥാൻ പീർ ബങ്ക്കർ പോസ്റ്റിന് സമീപം സംശയാസ്പദമായ ചലനങ്ങൾ നിരീക്ഷണത്തിൽ പെട്ടിരുന്നതായി ബിഎസ്എഫ് പറഞ്ഞു. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് മാൻഗു ചക് ബോർഡർ ഔട്ട് പോസ്റ്റ് അധികൃതർ അറിയിച്ചു. പ്രദേശത്ത് പരിശോധന ശക്തമാക്കിയതായും സേന വിഭാഗം അറിയിച്ചു.

ABOUT THE AUTHOR

...view details