കേരളം

kerala

ഗുജറാത്ത് കലാപം; മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഏപ്രിലില്‍ പരിഗണിക്കും

By

Published : Feb 4, 2020, 3:44 PM IST

കലാപത്തില്‍ കൊല്ലപ്പെട്ട സ്ലെയ്‌ന്‍ എംപി എഹ്‌സന്‍ ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രിയാണ് ഹര്‍ജി നല്‍കിയത്

ഗുജറാത്ത് കലാപം  Zakia Jafri case  Narendra Modi in the 2002 riots  2002 Gujarat riots  നരേന്ദ്രമോദി
ഗുജറാത്ത് കലാപം; മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരായ ഹര്‍ജി ഏപ്രിലില്‍ പരിഗണിക്കും

ന്യൂഡല്‍ഹി:ഗുജറാത്ത് കലാപം സംബന്ധിച്ച കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടിനെതിരെയുള്ള ഹര്‍ജി ഏപ്രില്‍ 14ന് സുപ്രീംകോടതി പരിഗണിക്കും. കലാപത്തില്‍ കൊല്ലപ്പെട്ട സ്ലെയ്‌ന്‍ എംപി എഹ്‌സന്‍ ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രിയാണ് ഹര്‍ജി നല്‍കിയത്. ജസ്‌റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍, ജസ്‌റ്റിസ് ദിനേഷ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. 2002 ഫെബ്രുവരി 28ന് നടന്ന കലാപത്തില്‍ ഹര്‍ജിക്കാരിയായ സക്കിയ ജാഫ്രിയുടെ ഭര്‍ത്താവ് എഹ്‌സന്‍ ജാഫ്രി അടക്കം 68 പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം നരേന്ദ്രമോദിയടക്കം 63 പേരെ കുറ്റവിമുക്തരാക്കിയിരുന്നു.

ABOUT THE AUTHOR

...view details