കേരളം

kerala

നിര്‍ഭയ കേസ്; കോടതി വിധിയെ സ്വാഗതം ചെയ്ത് രാജ്യം

By

Published : Jan 7, 2020, 11:29 PM IST

2012 ഡിസംബർ പതിനാറിനാണ് ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ രാജ്യത്തെ നടുക്കിയ കൂട്ടബലാൽസംഗം നടന്നത്.

Nirbhaya Case  Death Sentence  Rapists  Swati Maliwal  നിര്‍ഭയ കേസ്  നിര്‍ഭയ കേസ്; കോടതി വിധിയെ സ്വാഗതം ചെയ്ത് രാജ്യം
നിര്‍ഭയ കേസ്

ന്യൂഡൽഹി: നിര്‍ഭയ കേസില്‍ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുമെന്ന കോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് രാജ്യം. ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോഡിയ, കേന്ദ്രമന്ത്രി സി.കിഷൻ റെഡ്ഡി, ഡൽഹി കമ്മീഷൻ ഫോർ വിമൻ അധ്യക്ഷ സ്വാതി മലിവാൽ, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ബി.വി. ശ്രീനിവാസ് തുടങ്ങിയവർ പ്രതികരിച്ചു.

രാജ്യത്ത് ജീവിക്കുന്ന എല്ലാ നിർഭയരുടെയും വിജയമാണിതെന്നും ഏഴ് വർഷമായി പോരാടിയ നിർഭയയുടെ മാതാപിതാക്കളെ അഭിവാദ്യം ചെയ്യുന്നുവെന്നും ജനങ്ങൾ പ്രതികരിച്ചു.

ബി.വി. ശ്രീനിവാസ്

നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് നിർഭയ കേസിൽ നീതി നടപ്പാവുന്നത്. നേരത്തെ വധശിക്ഷയ്‌ക്കെതിരെ നിർഭയ കേസ് പ്രതി സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിംകോടതി തള്ളിയിരുന്നു. വധശിക്ഷ പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.

സ്വാതി മലിവാൽ

2012 ഡിസംബർ പതിനാറിനാണ് ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ രാജ്യത്തെ നടുക്കിയ കൂട്ടബലാൽസംഗം നടന്നത്.

കേന്ദ്രമന്ത്രി സി.കിഷൻ റെഡ്ഡി
രണ്ടാഴ്ചയ്ക്ക് ശേഷം ഡിസംബർ ഇരുപത്തിയൊൻപതിന് നിർഭയ സിംഗപ്പൂരിലെ ആശുപത്രിയിൽവച്ചാണ് മരിച്ചത്.
Intro:Body:Conclusion:

ABOUT THE AUTHOR

...view details