കേരളം

kerala

അഭിനന്ദന്‍റെ ചിത്രം ബിജെപി പോസ്‌റ്ററില്‍; നീക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

By

Published : Mar 13, 2019, 10:11 PM IST

മാര്‍ച്ച് 1ന് ഷെയര്‍ ചെയ്ത ചിത്രം നീക്കം ചെയ്യണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഭിനന്ദന്‍റെ ചിത്രം ബിജെപി പോസ്‌റ്ററില്‍; ഉടന്‍ നീക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

ന്യൂഡല്‍ഹി: വിങ്‌ കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ ചിത്രം പതിച്ച പോസ്‌റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍റെ നിര്‍ദ്ദേശം. ബിജെപി നേതാവും ഡല്‍ഹി എംഎല്‍എയുമായ ഓം പ്രകാശ്‌ ശര്‍മ്മയാണ്‌ അഭിനന്ദന്‍റെ ചിത്രം പതിച്ച പോസ്‌റ്റര്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‍റെ ഭാഗമായി ഫേസ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തത്‌.

മാര്‍ച്ച്‌ ഒന്നിനാണ്‌ പോസ്‌റ്ററുകള്‍ ശർമ്മ ഫേസ്‌ബുക്കില്‍ പങ്കുവച്ചത്. അഭിനന്ദന്‍ വര്‍ധമാന്‍, മോദി, അമിത് ഷാ എന്നിവര്‍ക്കൊപ്പം വിശ്വാസ് നഗര്‍ എംഎല്‍എയായ ഒ പി ശര്‍മ്മയും നില്‍ക്കുന്നതാണ് പോസ്റ്റര്‍. 'മോദിജിയുടെ മികവിലൂടെയുള്ള അഭിനന്ദന്‍റെ തിരിച്ചുവരവ്‌ ഇന്ത്യയുടെ നയതന്ത്രവിജയം' എന്നായിരുന്നു പോസ്റ്റിന്‍റെ ഉള്ളടക്കം.

നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയിരുന്നു. ബലാകോട്ട് ആക്രമണത്തിന് പിന്നാലെ ബിജെപി പോസ്റ്ററുകളില്‍ വ്യാപകമായി സൈനിക ചിത്രങ്ങള്‍ ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശം.
Intro:Body:

അഭിനന്ദന്റെ ചിത്രം ബിജെപി പോസ്‌റ്ററില്‍; ഉടന്‍ നീക്കണമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍



<amp-iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fopsharmabjp%2Fposts%2F956254247901929&width=500" width="500" height="614" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allow="encrypted-media"></amp-iframe>



By Web Team



First Published 13, Mar 2019, 1:55 PM IST







HIGHLIGHTS



വിങ്‌ കമാന്‍ഡര്‍ അഭിനന്ദ്‌ വര്‍ധമാന്റെ ചിത്രം പതിച്ച രണ്ട്‌ പോസ്‌റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഫെയ്‌സ്‌ബുക്കിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശം. 



 





ന്യൂഡല്‍ഹി: വിങ്‌ കമാന്‍ഡര്‍ അഭിനന്ദ്‌ വര്‍ധമാന്റെ ചിത്രം പതിച്ച രണ്ട്‌ പോസ്‌റ്ററുകള്‍ ഉടന്‍ നീക്കം ചെയ്യാന്‍ ഫെയ്‌സ്‌ബുക്കിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശം. ബിജെപി നേതാവും ഡല്‍ഹി എംഎല്‍എയുമായ ഓം പ്രകാശ്‌ ശര്‍മ്മയാണ്‌ അഭിനന്ദന്റെ ചിത്രം പതിച്ച പോസ്‌റ്റര്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനായി ഫെയ്‌സ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തത്‌.





അഭിനന്ദ്‌ വര്‍ധമാനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ എന്നിവരുടെ ചിത്രങ്ങളും തന്റെ തെരഞ്ഞെടുപ്പ്‌ പോസ്‌റ്ററില്‍ ഓം പ്രകാശ്‌ ഉപയോഗിച്ചിരുന്നു. മോദിജിയുടെ മികവിലൂടെയുള്ള അഭിനന്ദന്റെ തിരിച്ചുവരവ്‌ ഇന്ത്യയുടെ നയതന്ത്രവിജയം എന്നായിരുന്നു ഒരു പോസ്‌റ്റിന്റെ ഉള്ളടക്കം. 



മാര്‍ച്ച്‌ ഒന്നിനാണ്‌ പോസ്‌റ്ററുകള്‍ അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ ഷെയര്‍ ചെയ്‌തത്‌. നടപടി പെരുമാറ്റച്ചട്ടലംഘനമാണെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സൈനികനടപടിയെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന്‌ നിര്‍ദേശം വന്നതിന്‌ തൊട്ടുപിന്നാലെയായിരുന്നു ഓം പ്രകാശ്‌ പോസ്‌റ്റര്‍ ഷെയര്‍ ചെയ്‌തത്‌


Conclusion:

ABOUT THE AUTHOR

...view details