കേരളം

kerala

ആഫ്രിക്കൻ പന്നിപ്പനി; അസമിൽ ചെറു കനാലുകളുടെ നിർമാണം ആരംഭിച്ചു

By

Published : May 10, 2020, 6:48 PM IST

അസമിൽ ഇതുവരെ 13013 പന്നികളാണ് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്തത്

Assam government  African swine flu  wildlife sanctuaries in Assam  COVID-19 pandemic  Coronavirus outbreak  COVID-19 scare  Guwahati  ആഫ്രിക്കൻ പന്നിപ്പനി  അസമിൽ ചെറു കനാലുകളുടെ നിർമാണം ആരംഭിച്ചു  അസം വനംവകുപ്പ്  വെറ്ററിനറി മന്ത്രി അതുൽ ബോറ
ആഫ്രിക്കൻ പന്നിപ്പനി; അസമിൽ ചെറു കനാലുകളുടെ നിർമാണം ആരംഭിച്ചു

ഡിസ്പൂർ: സംസ്ഥാനത്ത് ആഫ്രിക്കൻ പന്നിപ്പനി പടരുന്ന പശ്ചാത്തലത്തിൽ ദേശീയ പാർക്കുകളുടെയും വന്യജീവി സങ്കേതങ്ങളുടെയും അതിർത്തിയിൽ ചെറു കനാലുകളുടെ നിർമാണം ആരംഭിച്ച് അസം വനംവകുപ്പ്. അസമിൽ ഇതുവരെ 13,013 പന്നികളാണ് ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച് ചത്തത്. ദിബ്രുഗഡ്, ശിവസാഗർ, ജോർഹട്ട്, ധേമാജി, ലഖിംപൂർ, ബിശ്വനാഥ് ജില്ലകളിലാണ് രോഗം കൂടുതലായി പടരുന്നത്. വെറ്ററിനറി മന്ത്രി അതുൽ ബോറയുടെ നേതൃത്വത്തിൽ ശനിയാഴ്ച അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിൽ ആറടി താഴ്ചയും രണ്ട് കിലോമീറ്റർ നീളവുമുള്ള ചെറു കനാലുകൾ നിർമിച്ചാൽ വളർത്തുമൃഗങ്ങളുള്ള പാർക്കിലേക്ക് കാട്ടുപ്പന്നികൾ പ്രവേശിക്കില്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കനാലുകളുടെ നിർമാണം ആരംഭിച്ചത്.

ABOUT THE AUTHOR

...view details