കേരളം

kerala

പാസ്‌ചിം വിഹാറിലെ ബലാത്സംഗം; പ്രതികരണവുമായി ഡൽഹി വനിതാ കമ്മിഷൻ മേധാവി

By

Published : Aug 7, 2020, 4:55 PM IST

കേസിലെ പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിലേറ്റണമെന്നും നമ്മുടെ രാജ്യത്ത് നീതി നടപ്പാക്കുന്ന പ്രക്രിയ വ്യത്യസ്‌തമാണെന്നും ഡൽഹി വനിതാ കമ്മിഷൻ മേധാവി പറഞ്ഞു.

Paschim Vihar'  rape  delhi  women commission  newdelhi  DCW chief Swati Maliwal  DCW chief Swati Maliwal  പാസ്‌ചിം വിഹാർ  ബലാത്സംഗം  ന്യൂഡൽഹി  വനിതാ കമ്മിഷൻ
പാസ്‌ചിം വിഹാറിലെ ബലാത്സംഗം; പ്രതികരണവുമായി ഡൽഹി വനിതാ കമ്മിഷൻ മേധാവി

ന്യൂഡൽഹി: ഇന്ത്യയിലെ നിതീ വ്യത്യസ്‌തമാണെന്ന് അഭിപ്രായപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ മേധാവി സ്വാതി മാലിവാൾ. ആദ്യം കുറ്റവാളിയും തുടർന്ന് രാജ്യത്തുള്ള സംവിധാനവും ഇരയെ വീണ്ടും ബലാത്സംഗം ചെയ്യുകയാണെന്ന് ഡൽഹി വനിതാ കമ്മിഷൻ മേധാവി സ്വാതി മാലിവാൾ പറഞ്ഞു. പാസ്‌ചിം വിഹാറിൽ 12കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഡൽഹി വനിതാ കമ്മിഷൻ മേധാവി.

ബലാത്സംഗം നടന്ന് രണ്ട് ദിവസങ്ങൾ പിന്നിട്ടതിന് ശേഷമാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഡിസിഡബ്ല്യു സമ്മർദ്ദം ചെലുത്തിയതിന് ശേഷമാണ് നടപടിയുണ്ടായതെന്നും നമ്മുടെ രാജ്യത്ത് നീതി നടപ്പാക്കുന്ന പ്രക്രിയ വ്യത്യസ്‌തമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. പെൺകുട്ടിയെ താൻ സന്ദർശിച്ചിരുന്നു. അവൾ ജീവിതത്തിലേക്ക് വരുമോ എന്ന കാര്യം പറയാറായിട്ടില്ല. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായി ആക്രമിച്ചിട്ടുണ്ട്. കേസിലെ പ്രതികളെ ആറുമാസത്തിനുള്ളിൽ തൂക്കിലേറ്റണമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.

അതേസമയം സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പ്രദേശ് കോൺഗ്രസ് പ്രസിഡന്‍റ് അനിൽ ബൈജൽ ലെഫ്റ്റനന്റ് ഗവർണർക്ക് കത്ത് നൽകി.

ABOUT THE AUTHOR

...view details