കേരളം

kerala

സ്വവർഗാനുരാഗികൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ ; യുവാവ് അറസ്റ്റിൽ

By

Published : Jun 11, 2022, 7:39 AM IST

ആക്രമിക്കാൻ തുനിഞ്ഞ പ്രദീപിന്‍റെ കൈയിൽ നിന്നും കത്തി പിടിച്ചുവാങ്ങി രക്ഷിത് കുത്തുകയായിരുന്നു

Quarrel between gays over sex ends in murder  Bengaluru gay murder one arrested  Quarrel between gays ends in murder  Bengaluru gay murder Accused arrested  സ്വവർഗാനുരാഗികൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ  ബംഗളൂരു സ്വവർഗാനുരാഗിയുടെ കൊലപാതകം  സ്വവർഗാനുരാഗിയെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ  ബംഗളൂരു കൊലപാതകം വാർത്ത  Bengaluru murder news
സ്വവർഗാനുരാഗികൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ; പ്രതി അറസ്റ്റിൽ

ബെംഗളൂരു :സ്വവർഗാനുരാഗികൾ തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ബംഗളൂരു മഡിവാള സ്വദേശി പ്രദീപാണ് കൊല്ലപ്പെട്ടത്. മൂഡലപാളയ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രക്ഷിത് ഗൗഡയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മെയ് 28നായിരുന്നു കേസിനാസ്‌പദമായ സംഭവം. മഡിവാള കാഷ്യർ ലേഔട്ടിലെ വാടക വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന പ്രദീപ് ഉപജീവനത്തിനായി ഒരു കടയിൽ ജോലി ചെയ്തുവരികയായിരുന്നു. എപ്പോഴും സ്‌ത്രീവേഷത്തിലായിരുന്നു പ്രദീപ്. പ്രദേശവാസികളും സ്‌ത്രീയാണെന്നാണ് കരുതിയിരുന്നത്.

ഇതിനിടെ രക്ഷിത്തുമായി പ്രദീപ് അടുപ്പത്തിലായി. ഇയാൾ നേരത്തെ മൂന്നുതവണ പ്രദീപിന്‍റെ വീട്ടിൽ എത്തിയിരുന്നതായി പൊലീസ് പറയുന്നു. സ്‌ത്രീയാണെന്ന് കരുതിയാണ് പ്രദീപുമായി രക്ഷിത് സൗഹൃദത്തിലാകുന്നത്. പിന്നീട് യാഥാര്‍ഥ്യം തിരിച്ചറിയുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളില്ലായിരുന്നെന്നും പൊലീസ് പറയുന്നു.

വാക്കുതർക്കം കൊലപാതകത്തിൽ :മെയ് 28ന് രക്ഷിത് പ്രദീപിന്‍റെ വീട്ടിലെത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. ആക്രമിക്കാൻ തുനിഞ്ഞ പ്രദീപിന്‍റെ കൈയിൽ നിന്നും കത്തി പിടിച്ചുവാങ്ങി രക്ഷിത് കുത്തുകയായിരുന്നു.

ശേഷം വീട് പുറത്തുനിന്ന് പൂട്ടി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. നാല് ദിവസത്തിന് ശേഷം വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതോടെ അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പൂട്ടിക്കിടന്ന വീട് തുറന്നപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

പ്രദീപിന്‍റെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. പിന്നാലെ രക്ഷിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനിടെ രക്ഷിത് കുറ്റം സമ്മതിച്ചു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്‌തു.

ABOUT THE AUTHOR

...view details