കേരളം

kerala

ബാലാകോട്ട് വ്യോമാക്രമണത്തിലെ താരം അഭിനന്ദൻ വർധമാന് വിങ് കമാൻഡറായി സ്ഥാനക്കയറ്റം

By

Published : Nov 4, 2021, 10:06 AM IST

നേരത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര ചക്ര നൽകി രാജ്യം അഭിനന്ദൻ വർദ്ധമാനെ ആദരിച്ചിരുന്നു.

Abhinandan Varthaman  Balakot Air Strike  Abhinandan Varthaman promoted  അഭിനന്ദൻ വർദ്ധമാൻ  അഭിനന്ദൻ വർധമാന് വിങ് കമാൻഡറായി സ്ഥാനക്കയറ്റം  ബാലാകോട്ട് വ്യോമാക്രമണം  എഫ്-16  ജെയ്‌ഷെ ഇ മുഹമ്മദ്  സിആർപിഎഫ്  മിറാഷ് 2000
ബാലാകോട്ട് വ്യോമാക്രമണത്തിലെ താരം അഭിനന്ദൻ വർധമാന് വിങ് കമാൻഡറായി സ്ഥാനക്കയറ്റം

ന്യൂഡൽഹി :2019 ഫെബ്രുവരിയിൽ വ്യോമാക്രമണത്തിനിടെ ജെറ്റ് വിമാനം തകർത്ത് മൂന്ന് ദിവസം പാകിസ്ഥാൻ തടവിലായിരുന്ന വിങ് കമാൻഡർ അഭിനന്ദൻ വർധമാന് ഗ്രൂപ്പ് ക്യാപ്‌റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. 2019 ഫെബ്രുവരി 27ന് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് അഭിനന്ദൻ വർധമാനെ പാക് സൈന്യം പിടികൂടിയത്.

ഫെബ്രുവരി 14ന് പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദ് പുൽവാമയിൽ ആക്രമണം നടത്തിയിരുന്നു. ഇതിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇന്ത്യൻ വ്യോമസേനയുടെ 12 മിറാഷ് 2000 പോർവിമാനങ്ങൾ ബലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ വ്യോമക്രമണം നടത്തിയത്. 1971ലെ ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിന് ശേഷം പാക്കിസ്ഥാനിൽ ഇന്ത്യ നടത്തിയ ആദ്യത്തെ വ്യോമാക്രമണമാണിത്.

ALSO READ :ഇത്തവണയും സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം

ഇതിന് പിന്നാലെ ഫെബ്രുവരി 27 ന് നിയന്ത്രണ രേഖ മറികടന്ന് ആക്രമിക്കാനെത്തിയ പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെ ഇന്ത്യൻ സൈന്യം തുരത്തിയോടിക്കുകയായിരുന്നു. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്ഥാന്‍റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം മിഗ്-21 ബൈസണ്‍ ജെറ്റ് നിയന്ത്രിച്ചിരുന്ന അഭിനന്ദനായിരുന്നു വെടിവെച്ചിട്ടത്.

എന്നാൽ തിരിച്ചടിക്കുന്നതിനിടെ അഭിനന്ദന്‍റെ യുദ്ധവിമാനം തകർന്നു. വിമാനം തകർന്നപ്പോൾ പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടി പാക് അധീന കശ്മീരിൽ ചെന്നിറങ്ങിയ അഭിനന്ദനെ പാക് സൈന്യം തടവിലാക്കുകയായിരുന്നു. പിന്നീട് ഇന്ത്യയുടെ ശക്തമായ ഇടപെടലിനെ തുടർന്ന് അഭിനന്ദനെ വിട്ടയക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര ചക്ര നൽകി രാജ്യം ആദരിച്ചിരുന്നു.

ABOUT THE AUTHOR

...view details