കേരളം

kerala

രണ്ട് വാനുകളിലും കാറിലും ഇടിച്ച് ചായക്കടയിലേക്ക് പാഞ്ഞുകയറി ലോറി ; അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു, 19 പേര്‍ക്ക് പരിക്ക്

By ETV Bharat Kerala Team

Published : Dec 30, 2023, 10:59 AM IST

Updated : Dec 30, 2023, 11:23 AM IST

5 Ayyappa Devotees killed in Pudukkottai: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു.

Ayyappa Devotes Accident  Pudukkottai Accident  പുതുക്കോട്ട വാഹനാപകടം  ശബരിമല ഭക്തര്‍ വാഹനാപകടം
Pudukkottai Ayyappa Devotes Accident

പുതുക്കോട്ടയില്‍ വാഹനാപകടം

ചെന്നൈ : തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു (Ayyappa Devotees Killed In Accident). റോഡരികിലെ ചായക്കടയിലേക്ക് ലോറി പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ 19 പേരെ പുതുക്കോട്ട ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവള്ളൂര്‍ സ്വദേശികളായ ശാന്തി (55), ജഗന്നാഥന്‍ (60), ഗോകുല കൃഷ്‌ണന്‍ (26), മധുരവോയല്‍ സ്വദേശി സുരേഷ് (34), ചെന്നൈ സ്വദേശി സതീഷ് (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌ത നമനസമുതിരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിമന്‍റ് ലോഡുമായി അരിയല്ലൂരില്‍ നിന്നും പുതുക്കോട്ടയിലെ തിരുമയത്തേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് റോഡരികിലെ ചായക്കടയിലേക്ക് ഇടിച്ചുകയറിയത്. നിയന്ത്രണം വിട്ട ലോറി അവിടെ പാര്‍ക്ക് ചെയ്‌തിരുന്ന രണ്ട് വാനുകളിലും ഒരു കാറിലും ഇടിച്ചു. അയ്യപ്പ ഭക്തരാണ് ഈ വാഹനങ്ങളില്‍ ഉണ്ടായിരുന്നത്.

കടയ്ക്കുള്ളില്‍ ഭക്ഷണം കഴിച്ചിരുന്നവരും വാഹനങ്ങളില്‍ ഉണ്ടായിരുന്നവരുമാണ് കൊല്ലപ്പെട്ടത്. അഞ്ച് പേരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.

Last Updated : Dec 30, 2023, 11:23 AM IST

ABOUT THE AUTHOR

...view details