കേരളം

kerala

ആവണിയാപുരം ജെല്ലിക്കെട്ട് : ഒരാള്‍ മരിച്ചു, 80 പേര്‍ക്ക് പരിക്ക്

By

Published : Jan 15, 2022, 7:17 AM IST

Avaniyapuram Jallikattu 80 injured one dead after event  Young bull tamer Karthik emerges winner  TN Commercial Taxes Minister P Moorthy Finance Minister PTR Palanivel Thiagarajan inaugurated event  ആവണിയാപുരം ജെല്ലിക്കെട്ടില്‍ ഒരാള്‍ മരിച്ചു  ആവണിയാപുരം ജെല്ലിക്കെട്ട്  ജെല്ലിക്കെട്ട് വിജയിക്ക് എംകെ സ്റ്റാലിന്‍ കാര്‍ കൈമാറി
ആവണിയാപുരം ജെല്ലിക്കെട്ട്: ഒരാള്‍ മരിച്ചു; 80 പേര്‍ക്ക് പരിക്ക്, വിജയിക്ക് കാര്‍ സമ്മാനം ()

കൊവിഡ് സാഹചര്യത്തില്‍ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത 300 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്

മധുര : തൈപ്പൊങ്കലിനോട് അനുബന്ധിച്ച്‌ നടന്ന ആവണിയാപുരം ജെല്ലിക്കെട്ടില്‍ 18 കാരന്‍ കൊല്ലപ്പെട്ടു. മത്സരത്തിനിടെ കാളയുടെ ഇടിയേറ്റ് ബാലമുരുകനാണ് മരിച്ചത്. 80ഓളം പേര്‍ക്ക് പരിക്കേറ്റു.

മത്സരത്തിൽ 24 കാളകളെ മെരുക്കിയ കാർത്തിക് എന്ന യുവാവ് ഒന്നാം സമ്മാനം നേടി. ഇയാള്‍ക്ക് ഒന്നാം സമ്മാനമായ കാര്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കൈമാറി. കൊവിഡ് സാഹചര്യത്തില്‍ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത 300 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. 700 ഓളം കാളകളും പരിപാടിയുടെ ഭാഗമായി.

മധുര കലക്ടര്‍ എസ് അനീഷ് ശേഖറിന്‍റെ സാന്നിധ്യത്തിൽ തമിഴ്‌നാട് വാണിജ്യ നികുതി മന്ത്രി പി മൂർത്തിയും ധനമന്ത്രി പി ടി ആർ പളനിവേൽ ത്യാഗരാജനും ചേർന്നാണ് ജെല്ലിക്കെട്ട് ഫ്ലാഗ് ഓഫ് ചെയ്തത്.

also read: അതിക്രൂരം, പൈശാചികം: വായില്‍ തുണി തിരുകി ബന്ധിച്ച് മകൻ അമ്മയെ ബലാത്സംഗം ചെയ്തു

അതേസമയം ഇന്ന് (ശനിയാഴ്‌ച) മധുരയിലെ പാലമേട്ടിലാണ് പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ട് നടക്കുന്നത്. ജനുവരി 17 ന് അലങ്കാനല്ലൂരിലെ ഗ്രാൻഡ് ഫിനാലെയോടെ മത്സരങ്ങള്‍ സമാപിക്കും.

ABOUT THE AUTHOR

...view details