കേരളം

kerala

'ഗുലാബ്' അറബിക്കടലിൽ 'ഷഹീൻ' ആകും ; കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്

By

Published : Sep 28, 2021, 3:17 PM IST

ശനിയാഴ്‌ച ചുഴലിക്കാറ്റായി മാറിയ ന്യൂനമർദം ഞായറാഴ്ചയോടെ ഒഡിഷ-ആന്ധ്ര തീരം തൊട്ടിരുന്നു

Another Cyclonic Circulation waiting in the wings  Cyclone  Gulab Cyclone  Shaheen cyclone  ഗുലാബ് ചുഴലിക്കാറ്റ്  ഷഹീൻ ചുഴലിക്കാറ്റ്  ചുഴലിക്കാറ്റ്  ഐഎംഡി  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിൽ ഷഹീൻ ചുഴലിക്കാറ്റായി മാറും; മുന്നറിയിപ്പ് നൽകി ഐഎംഡി

ന്യൂഡൽഹി :സെപ്‌റ്റംബർ 24ന് കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ഗുലാബ് ചുഴലിക്കാറ്റ് ആയി മാറിയ ന്യൂനമർദം ദുർബലമായി അറബിക്കടലിൽ പ്രവേശിച്ച് ഷഹീന്‍ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(ഐഎംഡി).

സെപ്റ്റംബർ 24ന് രൂപംകൊണ്ട ന്യൂനമർദം സെപ്റ്റംബർ 25 ഉച്ചയോടെ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ചു. വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡിഷ തീരങ്ങളിലുള്ളവര്‍ക്ക് ഐഎംഡി ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.

ശനിയാഴ്‌ച ചുഴലിക്കാറ്റായി മാറിയ ന്യൂനമർദം ഞായറാഴ്ചയോടെ ഒഡിഷ-ആന്ധ്ര തീരം തൊട്ടിരുന്നു. എന്നാൽ തിങ്കളാഴ്‌ച പുലർച്ചെയോടെ ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുകയും പടിഞ്ഞാറ് ഭാഗത്തേക്ക് ഗതി മാറുകയും ചെയ്തു.

Also Read: #ETV Bharat Exclusive: മോൻസണ്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയില്‍ നിന്ന്

ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ പടിഞ്ഞാറ് -വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്ന ഗുലാബ് ചുഴലിക്കാറ്റ് സെപ്റ്റംബർ 30ഓടെ ഗുജറാത്ത് തീരത്തിനടുത്ത് വടക്ക്-കിഴക്കൻ അറബിക്കടലിൽ ശക്തിപ്രാപിച്ചാണ് ഷഹീൻ ചുഴലിക്കാറ്റായി മാറുകയെന്ന് ഐഎംഡി പറയുന്നു.

തുടർന്നുള്ള 24 മണിക്കൂറിൽ വടക്ക്-കിഴക്കൻ അറബിക്കടലിലാകും ഷഹീൻ ചുഴലിക്കാറ്റിന്‍റെ പ്രഭാവം അനുഭവപ്പെടുക.

ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി രൂപം പ്രാപിക്കുന്നത് അപൂർവമാണ്. ഖത്തറാണ് പുതിയ ചുഴലിക്കാറ്റിന് ഷഹീൻ എന്ന പേര് നൽകിയിരിക്കുന്നത്.

ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽ രണ്ട് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ABOUT THE AUTHOR

...view details