കേരളം

kerala

മതിയായ കാരണങ്ങളില്ലാതെ ദീർഘകാലം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത; വിവാഹമോചനം സാധ്യം: അലഹബാദ് ഹൈക്കോടതി

By

Published : May 26, 2023, 1:15 PM IST

Updated : May 26, 2023, 3:00 PM IST

വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ് വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു ജസ്റ്റിസ് സുനിത് കുമാറും ജസ്റ്റിസ് രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്

Allahabad High Court  വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ്  വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ അപ്പീൽ  അപ്പീൽ പരിഗണിച്ചായിരുന്നു ബെഞ്ചിന്‍റെ ഉത്തരവ്  ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത  അലഹബാദ് ഹൈക്കോടതി ഉത്തരവ്  Allahabad High Court verdict about legal divorce
അലഹബാദ് ഹൈക്കോടതി ഉത്തരവ്

പ്രയാഗ്‌രാജ്:ദീർഘകാലം ലൈംഗികബന്ധം നിഷേധിച്ചാൽ വിവാഹമോചനം സാധ്യമെന്ന് അലഹബാദ് ഹൈക്കോടതി. വാരണാസിയിൽ നിന്നുള്ള ദമ്പതികൾക്ക് വിവാഹമോചനം അനുവദിച്ചുകൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതി നിരീക്ഷണം. വാരണാസി സ്വദേശി രവീന്ദ്ര പ്രതാപ് യാദവ് വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയ അപ്പീൽ പരിഗണിച്ചായിരുന്നു ജസ്റ്റിസ് സുനിത് കുമാറും ജസ്റ്റിസ് രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

1979ലാണ് രവീന്ദ്ര പ്രതാപ് യാദവിന്‍റെ വിവാഹം കഴിയുന്നത്. വിവാഹത്തിന് തൊട്ടുപിന്നാലെ തന്‍റെ ഭാര്യയുടെ പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടായപ്പോൾ ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്‌നങ്ങൾ ആരംഭിക്കുകയായിരുന്നു. ഭാര്യയെന്ന നിലയിൽ തന്‍റെ കടമകൾ നിറവേറ്റാൻ ഭാര്യ വിസമ്മതിച്ചെന്നും ഒരു മേൽക്കൂരയ്ക്ക് കീഴിൽ ജീവിച്ചിട്ടും ഇരുവരും തമ്മിൽ ശാരീരിക ബന്ധം ഉണ്ടായിരുന്നില്ലെന്നും തന്‍റെ അപ്പീലിൽ യാദവ് പറയുന്നു. അനുരഞ്ജനത്തിനും പരസ്‌പര ബന്ധം പുനഃസ്ഥാപിക്കുന്നതിനും യാദവ് ഭാര്യയോട് ആവർത്തിച്ച് അപേക്ഷിച്ചുവെങ്കിലും അദ്ദേഹത്തിന്‍റെ ശ്രമങ്ങൾ പാഴാവുകയായിരുന്നു.

Also Read: കാണാതായ ഹോട്ടല്‍ വ്യവസായിയെ കൊലപ്പെടുത്തിയത് തന്നെ, വെട്ടി നുറുക്കി ട്രോളി ബാഗിലാക്കി കൊക്കയില്‍ തള്ളി: മുൻ ജോലിക്കാരനും പെൺസുഹൃത്തും പിടിയില്‍

ശാരീരികവും വൈകാരികവുമായ അകലം പാലിക്കുന്നതിൽ ഭാര്യ ഉറച്ചുനിന്നതിനാൽ വൈവാഹിക ബന്ധം നിയമപരമായി മാത്രം തുടർന്ന് പോവുകയായിരുന്നു. നിരവധി തവണ പരസ്‌പരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും പൊരുത്തപ്പെട്ടു പോകാനായില്ല. 1994-ൽ, വർഷങ്ങളോളം അനുരഞ്ജനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന്, തങ്ങളുടെ ഗ്രാമത്തിൽ നടന്ന ഒരു പഞ്ചായത്തിൽ പരസ്‌പര വിവാഹമോചനം നടത്താൻ ഇരുകൂട്ടരും സമ്മതിച്ചു.

കരാറിന്‍റെ ഭാഗമായി ഭാര്യക്ക് 22,000 രൂപ സ്ഥിരം ജീവനാംശം നൽകാൻ യാദവ് സമ്മതിക്കുകയും ചെയ്‌തിരുന്നു. പിന്നീട് പല തവണ വിവാഹബന്ധം നിയമപരമായി വേർപെടുത്താൻ ശ്രമിച്ചെങ്കിലും ഭാര്യ ഹാജരാകാതിരുന്നതിനാലും, ലൈംഗിക ബന്ധം നിഷേധിച്ചതും മുഖവിലക്കെടുക്കാതെ വാരാണസി കുടുംബ കോടതി യാദവിന്‍റെ വിവാഹമോചന അപേക്ഷ നിരസിച്ചു.

Also Read: ഏറ്റെടുക്കാൻ വിസമ്മതിച്ച് ബന്ധുക്കൾ; ഗൾഫിൽ ആത്മഹത്യ ചെയ്‌ത പ്രവാസിയുടെ മൃതദേഹം സഫിയക്ക് വിട്ടുനൽകി

ഇതിനെതുടർന്നാണ് യാദവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി യാദവിന് അനുകൂല വിധി നൽകുകയായിരുന്നു. 'ഇണയുമായി ദീർഘകാലത്തേക്ക് മതിയായ കാരണങ്ങളില്ലാതെ അവളുടെ പങ്കാളി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ അനുവദിക്കാതിരിക്കുന്നത് ക്രൂരതയാണ്. നിലവിൽ ഭാര്യയുമായി ജീവിതം പുനരാരംഭിക്കാൻ പാകത്തിലുള്ള ബന്ധം ഇവർ തമ്മിലില്ല. കക്ഷികളെ എന്നന്നേക്കുമായി ഒരു വിവാഹബന്ധത്തിൽ നിലനിർത്താൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്ലാത്ത സാഹചര്യത്തിൽ ഇവർക്ക് വിവാഹ മോചനം അനുവദിക്കുന്നു', എന്നായിരുന്നു കോടതി ഉത്തരവ്.

സമ്മതം പിൻവലിച്ചാൽ വിവാഹ മോചനം അനുവദിക്കാനാവില്ല: ഉഭയ സമ്മതപ്രകാരമുള്ള വിവാഹമോചന ഹർജി പരിഗണിക്കുന്നതിനിടെ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ ഉത്തരവ്. വിവാഹ മോചനത്തിന് ഭാര്യക്ക് സമ്മതമല്ലെന്ന് അറിയിച്ചതിനെത്തുടർന്ന് തിരുവനന്തപുരം കുടുംബക്കോടതി ഹർജി തള്ളിയതിനെതിരെ കായംകുളം സ്വദേശിയായ ഭർത്താവ് നൽകിയ അപ്പീലിലാണ് കോടതിയുടെ വിധി. ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റേതായിരുന്നു വിധി.

Also Read:'തിളച്ച കറി ശരീരത്തിൽ ഒഴിച്ചു, പാത്രം ചൂടാക്കി പൊള്ളിച്ചു'; ഹോസ്റ്റൽ മുറിയിൽ ദീപിക നേരിട്ടത് ക്രൂര പീഡനം

Last Updated : May 26, 2023, 3:00 PM IST

ABOUT THE AUTHOR

...view details