കേരളം

kerala

യുപി തെരഞ്ഞെടുപ്പ്: യോഗിക്ക് പിന്നാലെ അഖിലേഷും മത്സര രംഗത്തേക്ക്; നിയമസഭയിലേക്ക് കന്നിയങ്കം

By

Published : Jan 19, 2022, 11:37 AM IST

യോഗി ആദിത്യനാഥ് മത്സരിക്കുമെന്ന് അറിയിച്ചതോടെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഖിലേഷിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു

അഖിലേഷ് യുപി തെരഞ്ഞെടുപ്പ്  അഖിലേഷ് യാദവ് സ്ഥാനാര്‍ഥി  യുപി തെരഞ്ഞെടുപ്പ്  അഖിലേഷ് കന്നിയങ്കം  സമാജ്‌വാദി പാര്‍ട്ടി തലവന്‍ തെരഞ്ഞെടുപ്പ്  akhilesh yadav up polls  akhilesh to contest in up polls  up assembly election latest  samajwadi party chief to contest in election
യുപി തെരഞ്ഞെടുപ്പ്: യോഗിക്ക് പിന്നാലെ അഖിലേഷും മത്സരരംഗത്തേക്ക്; നിയമസഭയിലേക്ക് കന്നിയങ്കം

ലക്‌നൗ (യുപി): സമാജ്‌വാദി പാര്‍ട്ടി തലവനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. അഖിലേഷുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. നേരത്തെ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും യോഗി ആദിത്യനാഥ് മത്സരിക്കുമെന്ന് അറിയിച്ചതോടെ അഖിലേഷിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു.

അഖിലേഷ് എവിടെ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നാണ് വിവരം. ഒന്നിലേറെ സീറ്റുകളില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബുധനാഴ്‌ച ഉച്ചക്ക് ഒരു മണിക്ക് ലക്‌നൗവിലെ പാര്‍ട്ടി ആസ്ഥാനത്ത് സമാജ്‌വാദി പാര്‍ട്ടി തലവന്‍ മാധ്യമങ്ങളെ കാണുന്നുണ്ട്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ അസംഗഢില്‍ നിന്നുള്ള ലോക്‌സഭ എംപിയാണ് അഖിലേഷ് യാദവ്. നിയമസഭയിലേക്കുള്ള അഖിലേഷിന്‍റെ കന്നിയങ്കമാണിത്.

ഏഴ് ഘട്ടങ്ങളായാണ് യുപി നിയമസഭ തെരഞ്ഞെടുപ്പ്. ഫെബ്രുവരി 10,14,20,23,27, മാര്‍ച്ച് 3,7 എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് തീയതികള്‍. വോട്ടെണ്ണല്‍ മാര്‍ച്ച് പത്തിനാണ്. 2017ല്‍ 403 സീറ്റുകളില്‍ 312 ഇടത്ത് ജയിച്ചാണ് ബിജെപി യുപിയില്‍ അധികാരത്തിലേറിയത്. സമാജ്‌വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും ബിഎസ്‌പിക്ക് 19 ഉം കോണ്‍ഗ്രസിന് ഏഴ് സീറ്റുകളുമാണ് ലഭിച്ചത്.

Also read: ഉത്തർപ്രദേശിൽ തൊഴിലില്ലായ്‌മ അതിരൂക്ഷം; യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക ഗാന്ധി

ABOUT THE AUTHOR

...view details