കേരളം

kerala

പ്രതീക്ഷയേറ്റി 'ആദിപുരുഷ്' അഡ്വാന്‍സ് ബുക്കിംഗ് ; വിറ്റഴിച്ചത് 36,000 ടിക്കറ്റുകള്‍

By

Published : Jun 12, 2023, 5:57 PM IST

റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയിലുടനീളം ആദിപുരുഷിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ലഭ്യമാണ്. ഒറ്റ ദിവസം കൊണ്ട് തന്നെ അഡ്വാന്‍സ് ബുക്കിംഗില്‍ ചിത്രം മികച്ച മുന്നേറ്റം സൃഷ്‌ടിച്ചു

adipurush advance booking reports  adipurush box office  prabhas  kriti sanon  om Raut  adipurush advance booking  Prabhas latest news  Kriti sanon latest news  adipurush box office  പ്രതീക്ഷ നല്‍കി അഡ്വാന്‍സ് ബുക്കിംഗ്  അഡ്വാന്‍സ് ബുക്കിംഗ്  ആദിപുരുഷ് വിറ്റഴിച്ചത് 36000 ടിക്കറ്റുകള്‍  Prabhas Kriti Sanon film Adipurush  Adipurush advance booking  ആദിപുരുഷ്  ആദിപുരുഷ് അഡ്വാന്‍സ് ബുക്കിംഗ്  പ്രഭാസ്
പ്രതീക്ഷ നല്‍കി ആദിപുരുഷ് അഡ്വാന്‍സ് ബുക്കിംഗ്; വിറ്റഴിച്ചത് 36000 ടിക്കറ്റുകള്‍

പ്രഭാസ്‌ Prabhas ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ആദിപുരുഷ്' Adipurush. സിനിമയുടെ റിലീസിന് ഇനി നാല് ദിവസങ്ങള്‍ മാത്രം. 'ആദിപുരുഷി'ന്‍റെ അഡ്വാന്‍സ് ബുക്കിംഗ് Adipurush advance booking ഇപ്പോള്‍ രാജ്യത്തുടനീളം ലഭ്യമാണ്.

റിലീസിനെത്തും മുമ്പ് തന്നെ ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമാണ്. ബോക്‌സ് ഓഫിസിലും 'ആദിപുരുഷ്' ഈ വർഷത്തെ ഏറ്റവും മികച്ച ഓപ്പണിംഗുകളില്‍ ഒന്നാകുമെന്നാണ് വിലയിരുത്തല്‍. ആദ്യ ദിന കലക്ഷനില്‍ ഷാരൂഖ് ഖാന്‍റെ Shah Rukh Khan 'പഠാനെ' Pathaan 'ആദിപുരുഷ്' വെല്ലുവിളിക്കുകയാണ്.

ഒരു ദിവസം പൂര്‍ത്തിയാക്കുംമുമ്പ് തന്നെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് 'ആദിപുരുഷ്'. അഡ്വാന്‍സ് ബുക്കിംഗിലൂടെ സിനിമയുടെ ഹിന്ദി പതിപ്പിന് 1.40 കോടി രൂപയുടെ കലക്ഷനാണ് ലഭിച്ചിരിക്കുന്നത്. 3D പതിപ്പിലൂടെ 1.35 കോടി രൂപയുടെ കലക്ഷനും ചിത്രം നേടി. ഇത്‌ 36,000 ഓളം ടിക്കറ്റുകളുടെ വിൽപ്പനയ്ക്ക് തുല്യമാണ്.

തെലുങ്ക് പതിപ്പിന് ആഗോളതലത്തില്‍ 20 ലക്ഷം രൂപയും ലഭിച്ചു. എന്നാല്‍ മറ്റ് പതിപ്പുകൾ കാര്യമായ സ്വാധീനം ചെലുത്താനായില്ല. ആദ്യ ദിനം രാജ്യത്തുടനീളം (എല്ലാ ഭാഷകളും ഉൾപ്പടെ) 1.62 കോടി രൂപയ്ക്കാണ് ടിക്കറ്റ് വിറ്റത്. നാല് ദിവസം ബാക്കി നിൽക്കെ, 'ആദിപുരുഷ്' ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുമെന്നാണ് പ്രതീക്ഷ.

റിലീസിന് നാല് ദിവസം ശേഷിക്കെ നല്ല കണക്കുകളാണ് പുറത്തുവരുന്നത്. കൊവിഡ് മഹാമാരിക്ക് ശേഷം ഒരു ബോളിവുഡ് സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന അഡ്വാന്‍സ് ബുക്കിംഗുകളില്‍ ഒന്നാണ് 'ആദിപുരുഷി'ന് ലഭിച്ചിരിക്കുന്നത്.

കൊവിഡിന് ശേഷം സിനിമ തിയേറ്ററുകൾ വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ മികച്ച കലക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമാണ് 'പഠാന്‍'. തൊട്ടുപിന്നാലെ 'കെജിഎഫ് 2'വും 'ബ്രഹ്മാസ്ത്ര'യും ഉണ്ട്. ഈ റെക്കോര്‍ഡുകള്‍ 'ആദിപുരുഷ്' തിരുത്തിക്കുറിക്കുമെന്നാണ് സൂചന.

ഓം റൗട്ട് സംവിധാനം ചെയ്‌ത ചിത്രത്തിൽ കൃതി സനോൺ, സെയ്‌ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നാഗെ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. തുടക്കത്തിൽ 'ആദിപുരുഷി'ന് നേരെ നെഗറ്റീവ് പബ്ലിസിറ്റിയായിരുന്നു. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതോടെ ഇതില്‍ മാറ്റം വന്നു. കൂടാതെ സിനിമയിലെ 'ജയ് ശ്രീറാം' ഗാനം പുറത്തിറങ്ങിയതോടെ പൊതുജനങ്ങള്‍ക്കിടയില്‍ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചു.

Also Read:വിദേശ രാജ്യങ്ങളില്‍ കെജിഎഫ്‌ 2നെ മറികടന്ന് ആദിപുരുഷ് ; അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു, റിലീസിനുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി

കഴിഞ്ഞ ദിവസം സിനിമയുടെ ആഭ്യന്തര, അന്തർദേശീയ വിപണികളിലെ അഡ്വാന്‍സ് ബുക്കിംഗ് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. അഡ്വാന്‍സ് ബുക്കിംഗിലൂടെ വിദേശ വിപണികളിലും ചിത്രം വൻ നേട്ടമാണ് നേടിയത്. അഡ്വാൻസ് ബുക്കിംഗിലൂടെ അമേരിക്കയിലെ 187 സ്ഥലങ്ങളില്‍ നിന്നായി 10,727 ടിക്കറ്റുകളാണ് വിറ്റുപോയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിലൂടെ അമേരിക്കയില്‍ ഏകദേശം രണ്ട് കോടിയാണ് ലഭിച്ചത്. അഡ്വാൻസ് ബുക്കിംഗിലൂടെ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും 'ആദിപുരുഷ്', റെക്കോർഡുകൾ തകർത്തു. അതിശയിപ്പിക്കുന്ന പ്രീ-റിലീസ് കലക്ഷനാണ് ഇവിടങ്ങളില്‍ നിന്നും ലഭ്യമായത്.

അതേസമയം ചിത്രം തിയേറ്ററുകളില്‍ എത്തും മുമ്പ് ജൂൺ 13ന് ന്യൂയോർക്കിൽ നടക്കുന്ന ട്രൈബേക്ക ഫിലിം ഫെസ്‌റ്റിവലിൽ പ്രദര്‍ശിപ്പിക്കും.

ABOUT THE AUTHOR

...view details