കേരളം

kerala

60 വയസ് കഴിഞ്ഞവര്‍ക്ക് കൊവിഡ് വാക്സിന്‍; സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമെന്ന് ആരോഗ്യ മന്ത്രി

By

Published : Feb 24, 2021, 5:15 PM IST

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സൗജന്യമായാണ് വിതരണം ചെയ്യുക. മറ്റിടങ്ങളില്‍ വാക്സിനായി ചെറിയ തുക ഈടാക്കും. വില സംബന്ധിച്ച ഉത്തരവ് അടുത്ത് തന്നെ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.

above 60 years get covid vaccine .  covid vaccine  വാക്സിന്‍  കൊവിഡ് വാക്സിന്‍  വാക്സിന്‍ വിതരണം  കൊവിഡ്  ആരോഗ്യ മന്ത്രി  പ്രകാശ് ജാവ്ദേക്കര്‍
60 വയസ് കഴിഞ്ഞവര്‍ക്ക് വാക്സിന്‍; സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമെന്ന് ആരോഗ്യ മന്ത്രി

ന്യൂഡല്‍ഹി:60 വയസ് കഴിഞ്ഞവര്‍ക്കും 45 വയസ് കഴിഞ്ഞ നിത്യരോഗികള്‍ക്കും മാര്‍ച്ച് ഒന്നുമുതല്‍ കൊവിഡ് പ്രതിരോധ മരുന്ന നല്‍കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ വാക്സിന്‍ സൗജന്യമായാണ് വിതരണം ചെയ്യുക. മറ്റിടങ്ങളില്‍ വാക്സിനായി ചെറിയ തുക ഈടാക്കും. വില സംബന്ധിച്ച ഉത്തരവ് അടുത്ത് തന്നെ പുറത്തിറക്കുമെന്നും കേന്ദ്രമന്ത്രി മന്ത്രി സഭാ യോഗത്തിന് ശേഷം ജാവ്‌ദേക്കർ അറിയിച്ചു.

സര്‍ക്കാര്‍ ഇതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണ്. നിരവധി സ്വകാര്യ ആശുപത്രികള്‍ക്കും ഇതിനുള്ള അനുമതി നല്‍കാന്‍ പദ്ധതിയിടുന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details