കേരളം

kerala

ആമിര്‍ ഖാന്‍റെ നിര്‍മാണത്തില്‍ മകൻ ജുനൈദ് ഖാനും ഖുഷി കപൂറും ഒന്നിക്കുന്നു, ചിത്രം തായ് സിനിമയുടെ റീമേക്കോ?

By

Published : Aug 16, 2023, 8:02 PM IST

മകന്‍ ജുനൈദ് ഖാനെ നായകനാക്കിയും ബോണി കപൂറിന്‍റെയും ശ്രീദേവിയുടേയും ഇളയ മകള്‍ ഖുഷി കപൂറിനെ നായികയാക്കിയും ആമിർ ഖാൻ അടുത്ത നിർമാണ സംരംഭത്തിന്‍റെ കുറിച്ചുള്ള ഒരുക്കങ്ങൾ തുടങ്ങുകയാണെന്ന വാർത്ത ഇപ്പോൾ പടരുകയാണ്.

junaid khan next film  junaid khan debut film  junaid khan khushi kapoor film  junaid khan khushi kapoor hindi remake of one day  Hindi remake of thai film one day  aamir khan to produce hindi remake of thai film  Aamir khan son junaid khan  khushi kapoor upcoming films  സൂപ്പർ സ്‌റ്റാർ അമിർ ഖാന്‍  സൂപ്പർ സ്‌റ്റാർ അമിർ ഖാന്‍റെ മകനായ ജുനൈദ് ഖാൻ  ഖുഷി കപൂർ  നടനായും ചലച്ചിത്ര നിർമ്മാതാവുമായ അമിർ ഖാൻ  ബോണി കപൂറിന്‍റെയും ശ്രീദേവിയുടേയും മകളായ ഖുഷി കപൂർ  ജുനൈദും ഖുഷിയും  ലാൽ സിങ്ങ് ഛദ്ദ  ലാൽ സിങ്ങ് ഛദ്ദയുടെ പരാജയത്തിന് ശേഷം അമിർ ഖാൻ  തായ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക്  തായ് സിനിമയായ വണ്‍ഡേ  വണ്‍ഡേ  തായ് സിനിമ  ബാൻജോംഗ് പിസന്താനകുൻ സംവിധാനം ചെയ്‌ത വൺ ഡേ  ദ ആർച്ചീസ്  മഹാരാജ  ലവ് ടുഡേ  തായ് സിനിമയുടെ റീമേക്ക്  മകൻ ജുനൈദ് ഖാനും ഖുഷി ഒത്തുളള ആമിറിന്‍റെ നിർമ്മാണം  ജുനൈദ് ഖാനും ഖുഷി കപൂറും  ജുനൈദ് ഖാനും ഖുഷി കപൂറുമുളള ചിത്രം  പ്രണയ ചിത്രം  തായ് പ്രണയ ചിത്രം
ജുനൈദ് ഖാനും ഖുഷി കപൂറും

ഹൈദരാബാദ്: പ്രണയങ്ങളും വിവാഹങ്ങളും കൊണ്ട് എന്നും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിയാണ് ബോളിവുഡിലെ സൂപ്പർതാരം ആമിർ ഖാൻ. നടനായും ചലച്ചിത്ര നിർമാതാവായും പ്രേക്ഷക സ്വീകാര്യത നേടാൻ താരത്തിന് അധികസമയം വേണ്ടിവന്നില്ല. ബോളിവുഡ് സിനിമകളിലൂടെ ചലച്ചിത്ര മേഖലയിൽ മുന്‍നിര താരമാവാന്‍ ആമിറിന് എളുപ്പം കഴിഞ്ഞിട്ടുണ്ട്.

ലാൽ സിങ്ങ് ഛദ്ദയുടെ പരാജയത്തിന് ശേഷം അദ്ദേഹം വരാനിരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എന്നാൽ ആമിർ ഖാന്‍റെ മകനായ ജുനൈദ് ഖാനെ നായകനാക്കി നടന്‍ അടുത്ത നിർമാണ സംരംഭത്തെ കുറിച്ചുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങൾ സജീവമായിക്കൊണ്ടിരിക്കുകയാണ്.

ബോണി കപൂറിന്‍റെയും ശ്രീദേവിയുടേയും ഇളയ മകളായ ഖുഷി കപൂറിനെ നായികയാക്കികൊണ്ടുളള വരാനിരിക്കുന്ന ഈ ചിത്രത്തെക്കുറിച്ച് താരം ഒരു സൂചനകളും ഇതുവരെ നൽകിയിട്ടില്ല. ജുനൈദ് ഖാനെയും ഖുഷി കപൂറിനെയും നായികാനായകന്മാരാക്കിക്കൊണ്ട് ചിത്രത്തെക്കുറിച്ചുളള വിവരങ്ങൾ നിർമാതാക്കൾ മറച്ചുവയ്‌ക്കുകയാണ്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം തായ് ചിത്രത്തിന്‍റെ ഹിന്ദി റീമേക്കായിരിക്കുമെന്ന് പറയുന്നുണ്ട്. ആമിർ ഖാന്‍റെ മകനായ ജുനൈദ് ഖാൻ യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന ഹിസ്‌റ്റോറിക്കൽ ചിത്രമായ മഹാരാജയിലൂടെ അഭിനയിച്ചുകൊണ്ട് തന്‍റെ സിനിമ അരങ്ങേറ്റം കുറിക്കുകയാണ്.

എന്നാൽ തന്‍റെ ആദ്യ സിനിമ റിലീസിന് മുമ്പുതന്നെ ജുനൈദിന് തന്‍റെ സൂപ്പർസ്‌റ്റാറായ പിതാവിന്‍റെ കടപ്പാടിൽ രണ്ടാമത്തെ ചിത്രവുമുണ്ട്. വരാനിരിക്കുന്ന ചിത്രം തായ് സിനിമയായ വണ്‍ഡേയുടെ ഔദ്യോഗിക റീമേക്ക് ആയിരിക്കുമെന്നാണ് പറയുന്നത്.

ആമിർ ഖാന്‍റെ അടുത്ത സുഹൃത്തുക്കളിലൊരാളായ സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ റീമേക്ക് അവകാശം ആമിർ ഇതിനകം തന്നെ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ജുനൈദും ഖുഷിയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഈ വർഷം അവസാനത്തോടെ ആരംഭിക്കുമെന്ന് ഒരു വെബ്ലോയിഡ് റിപ്പോർട്ടിലൂടെ പറയുന്നുണ്ട്. തന്‍റെ സഹപ്രവർത്തകരിൽ ഒരാളുമായി പ്രണയത്തിലാണെങ്കിലും തന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള ധൈര്യം സംഭരിക്കാൻ പ്രയാസമുള്ള ഈ ലജ്ജാശീലനായ പ്രൊഫഷണലിനെ ചുറ്റിപ്പറ്റിയുളള പ്രണയ ചിത്രമാണ് വണ്‍ഡേ. 2016 ൽ ബാൻജോങ് പിസന്താനകുൻ സംവിധാനം ചെയ്‌ത വൺ ഡേ ചിത്രം പുറത്തിറങ്ങിയപ്പോൾ നിരൂപകരെയും പ്രേക്ഷകരെയും ഒരുപോലെ സ്വാധീനിച്ചിരുന്നു.

അതേസമയം ഖുഷി തന്‍റെ ആദ്യ ചിത്രമായ 'ദ ആർച്ചീസിന്‍റെ' റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാൽ ദ ആർച്ചീസിന് നെറ്റ്ഫ്ലിക്‌സിൽ ഇതുവരെ റിലീസ് തീയതി ലഭിച്ചിട്ടില്ല. അതേസമയം ജുനൈദ് മഹാരാജയുടെ ഷൂട്ടിങ് പൂർത്തിയാക്കിയതായും പറയുന്നുണ്ട്.

ചിത്രത്തിൽ ജയദീപ് അഹ്ലാവത്, ശർവാരി വാഗ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. തമിഴ് റൊമാന്‍റിക് കോമഡി ചിത്രമായ ലവ് ടുഡേയുടെ ഹിന്ദി റീമേക്കിലേക്ക് നേരത്തെ ജുനൈദിനെ തെരഞ്ഞെടുത്തതായുളള റിപ്പോർട്ടുകൾ നിരവധി പറയപ്പെടുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

also read:'മറ്റൊരു ആവേശകരമായ യാത്രയുടെ ആരംഭം '; പുതിയ പ്രൊജക്‌ടുമായി രഞ്ജിത്ത് ശങ്കര്‍

ABOUT THE AUTHOR

...view details