കേരളം

kerala

ഇനി രേവന്ത് റെഡ്ഡിയുടെ തെലങ്കാന, മല്ലുഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രി

By ETV Bharat Kerala Team

Published : Dec 7, 2023, 1:28 PM IST

Updated : Dec 8, 2023, 3:23 PM IST

Telangana CM A Revanth Reddy: രേവന്ത് റെഡ്ഡ് തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. എല്‍ ബി മൈതാനിയില്‍ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ.

A Revanth Reddy Telangana new CM  A Revanth Reddy become Telangana CM  Telangana CM A Revanth Reddy  രേവന്ദ് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്‌തു  രേവന്ദ് റെഡ്ഡി  രേവന്ദ് റെഡ്ഡി സത്യപ്രതിജ്ഞ  തെലങ്കാന തെരഞ്ഞെടുപ്പ് 2023
A Revanth Reddy become Telangana CM

ചരിത്രം രേവന്ദിന് വഴിമാറി, തെലങ്കാന രേവന്ദിനൊപ്പം

ഹൈദരാബാദ് : തെലങ്കാനയില്‍ പുതിയ ചരിത്രം എഴുതി എ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു (A Revanth Reddy Telangana new CM). ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 12 കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്‌തു. പ്രമുഖ നേതാക്കളുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തില്‍ എല്‍ബി സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. മല്ലുഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌തു (Telangana CM A Revanth Reddy).

സത്യപ്രതിജ്ഞ ചടങ്ങില്‍ സോണിയ ഗാന്ധി, വയനാട് എംപി രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയ നേതാക്കള്‍ സന്നിഹിതരായിരുന്നു. രണ്ട് ദിവസം നീണ്ട ചര്‍ച്ചക്കൊടുവിലാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. കോണ്‍ഗ്രസിനെ തെലങ്കാനയില്‍ വിജയവഴിയിലെത്തിച്ച പിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു.

സമരങ്ങളിലൂടെ രൂപം കൊണ്ട സംസ്ഥാനമാണ് തെലങ്കാനയെന്നും ത്യാഗങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്തതാണ് അതിന്റെ അടിസ്ഥാന ശിലകളെന്നും രേവന്ത് റെഡ്ഡി കന്നി പ്രസംഗത്തില്‍ പറഞ്ഞു. ഞാന്‍ ഭരണാധികാരിയല്ലെന്നും നിങ്ങളുടെ സേവകാനാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്‌ത മന്ത്രിമാർ

ഭട്ടി വിക്രമാർക മല്ലു (ഉപമുഖ്യമന്ത്രി)

എൻ ഉത്തംകുമാർ റെഡ്ഡി

സി ദാമോദൻ രാജനരസിംഹ

കോമതിറെഡ്ഡി വെങ്കട് റെഡ്ഡി

ഡുഡ്ഡില ശ്രീധർ ബാബു

പൊൻഗുലേറ്റി ശ്രീനിവാസ് റെഡ്ഡി

പൊന്നം പ്രഭാകർ

കൊണ്ട സുരേഖ

ഡി അനസൂയ സീതാക്ക

തുമ്മല നാഗേശ്വര റാവു

ജുപള്ളി കൃഷ്‌ണ റാവു

ഗഡ്ഡം പ്രസാദ് കുമാർ

ആദ്യമായി കോൺഗ്രസ്:ആന്ധ്രപ്രദേശില്‍ നിന്ന് വിഭജിച്ച് 2014 ജൂണ്‍ 2ന് തെലങ്കാന സംസ്ഥാനം രൂപം കൊണ്ടതുമുതല്‍ കെസിആറിന്‍റെ നേതൃത്വത്തിലുള്ള ടിആര്‍എസ് (നിലവില്‍ ബിആര്‍എസ്) ആണ് ഭരണം നടത്തിയിരുന്നത്. സംസ്ഥാന രൂപീകരണത്തിന് ശേഷം മൂന്ന് തെരഞ്ഞെടുപ്പാണ് തെലങ്കാനയില്‍ നടന്നത്. രണ്ടിലും തെലങ്കാന (ബിആര്‍എസ്)ടിആര്‍എസിനൊപ്പം നിന്നു.

സംസ്ഥാന തലത്തില്‍ നിന്ന് മാറി ദേശീയ തലത്തിലേക്ക് ടിആര്‍എസ് വിപുലീകരിക്കപ്പെട്ട് ബിആര്‍എസ് (ഭാരത് രാഷ്‌ട്ര സമിതി) ആയതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പായിരുന്നു അടുത്തിടെ നടന്നത്. കെസിആര്‍ ഹാട്രിക് അടിക്കുമെന്ന് കരുതിയിരിക്കവെയാണ് രേവന്ത് റെഡ്ഡി പോര്‍മുഖത്തേക്ക് തേര് തെളിച്ചെത്തിയത്. ശേഷം തെലങ്കാന, രാജ്യം തന്നെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ വേദിയാകുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ടാക്‌റ്റിക്‌സുകള്‍ക്ക് മുന്നില്‍ കെസിആറും ബിആര്‍എസും വീണു. 119 മണ്ഡലങ്ങളില്‍ 68 എണ്ണം കോൺഗ്രസിനൊപ്പം നിന്നു.

Last Updated : Dec 8, 2023, 3:23 PM IST

ABOUT THE AUTHOR

...view details