കേരളം

kerala

ഡൽഹിയിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച് മൃതദേഹം കനാലിൽ തള്ളി

By PTI

Published : Dec 19, 2023, 7:25 PM IST

Delhi Rape Case: ഡൽഹിയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്ന ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി കനാലിൽ തള്ളി. പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്.

9 year old girl brutally raped in Delhi  Delhi Rape Case  Delhi Crime news  Delhi girl missing case  Girl was raped and dumped into canal in Delhi  ഡൽഹി പീഡനക്കേസ്  ഡൽഹിയിൽ ഒമ്പതു വയസുകാരിക്ക് പീഡനം  ഡൽഹിയിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച് കൊന്നു
A nine year old girl was raped and dumped into canal in Delhi

ന്യൂഡൽഹി: ഒമ്പതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് (Delhi Rape Case) കൊലപ്പെടുത്തി. പ്രതിയായ 52-കാരൻ പിടിയിൽ. വടക്കൻ ഡൽഹിയിലെ സ്വരൂപ് നഗറിലാണ് ക്രൂരകൃത്യം നടന്നതെന്നാണ് പൊലീസ് ചൊവ്വാഴ്‌ച അറിയിച്ചത്. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി 8.30 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പൊലീസിന് വിവരം ലഭിക്കുന്നത്.

തുടർന്ന് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. ഐ പി സി സി സെക്ഷൻ 363 തട്ടിക്കൊണ്ടുപോകൽ പ്രകാരമാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. തുടർന്ന് പ്രതിയെ പിടികൂടാൻ ടീമുകൾ രൂപീകരിക്കുകയായിരുന്നു എന്ന് മുതിർന്ന പൊലീസ് ഉദ്യേഗസ്ഥൻ പറഞ്ഞു.

വീട്ടിന് പുറത്ത് നിന്നും കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതാവുന്നത്. കുട്ടിയുടെ മാതാപിതാക്കൾ ഫാക്‌ടറി തൊഴിലാളികളാണ്. വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. കളിക്കുന്നതിനിടെ കുട്ടിയെ ഒരാൾ തട്ടിക്കൊണ്ടു പോയതായാണ് മാതാപിതാക്കൾ പരാതി നൽകിയത്. അന്വേഷണത്തിനിടെ പ്രതിയുടെ വാഹനത്തിൽ വച്ച് കുട്ടിയെ കണ്ടതായി അന്വേഷണത്തിൽ പൊലീസ് പറയുന്നു.

വെള്ളിയാഴ്‌ച കുട്ടിയ്‌ക്കായി തിരച്ചിൽ നടക്കുന്നതിനിടെ പ്രതി റോഡപകടത്തിൽ പെടുകയും തുടർന്ന് ഇയാളെ രോഹിണി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പൊലീസ് ഉദ്യേഗസ്ഥർ ആശുപത്രിയിൽ എത്തിയെങ്കിലും പ്രതിയുടെ ആരോഗ്യനില കണക്കിലെടുത്ത് മടങ്ങേണ്ടി വന്നു.

പ്രതി കുറ്റം സമ്മതിച്ചു: പിന്നീട് ഞായറാഴ്‌ചയാണ് പ്രതി കുറ്റം സമ്മതിക്കുന്നത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുനക്ക് കനാലിൽ കൊണ്ടുപോയി തള്ളിയെന്നാണ് (A nine year old girl was raped and dumped into canal in Delhi) പ്രതി പറഞ്ഞത്. കുട്ടിയുടെ മൃതശരീരം കണ്ടെത്തുന്നതിനായി പ്രതി സഞ്ചരിച്ച റൂട്ടുകളും കുട്ടിയുമായി സഞ്ചരിച്ച റൂട്ടുകളും പരിശോധിയ്‌ക്കുമെന്ന് പൊലീസ് പറഞ്ഞു.

ഐ പി സി സി സെക്ഷൻ 364 (തട്ടിക്കൊണ്ടുപോകൽ), 302 (കൊലപാതകം), 201 (കുറ്റത്തിന്‍റെ തെളിവുകൾ അപ്രത്യക്ഷമാകുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുക), പോക്‌സോയിലെ സെക്ഷൻ 6 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചാർത്തിയാണ് നിലവിൽ പ്രതിയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. ഇരയുടെ മൃതദേഹത്തിനായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Also read: ഭിന്നശേഷിക്കാരിയെ വനത്തിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി ; യുവാക്കള്‍ അറസ്റ്റില്‍

ABOUT THE AUTHOR

...view details