കേരളം

kerala

video: ഒഡിഷയിൽ വെടിക്കെട്ട് അപകടം; 40ഓളം പേർക്ക് പൊള്ളലേറ്റു

By

Published : Nov 24, 2022, 8:22 AM IST

ഒഡീഷയിൽ വെടിക്കെട്ട് അപകടം  ഒഡീഷ  ഒഡീഷ വെടിക്കെട്ട് അപകടം  കേന്ദ്രപാര ഒഡീഷ  കേന്ദ്രപാര വെടിക്കെട്ട്  വെടിക്കെട്ട് അപകടം  ഒഡീഷയിലെ വെടിക്കെട്ട് അപകടത്തിൽ പരിക്ക്  വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റു  odisha  odisha Kendrapara  firecracker mishap in Kendrapara  firecracker mishap  വെടിക്കെട്ട് മത്സരം

കേന്ദ്രപാരയില്‍ കാർത്തികേശ്വരന്‍റെ നിമജ്ജന ചടങ്ങിനിടെ വെടിക്കെട്ട് അപകടം.

കേന്ദ്രപാര:ഒഡിഷയിലെ കേന്ദ്രപാരയില്‍ കാർത്തികേശ്വരന്‍റെ നിമജ്ജന ചടങ്ങിനിടെ വെടിക്കെട്ട് അപകടം. 40ഓളം പേർക്ക് പൊള്ളലേറ്റു. കേന്ദ്രപാരയിലെ ബാലിയ ബസാറിലെ നിമജ്ജന വേദിയിലാണ് സംഭവം.

ഒഡിഷയിലെ വെടിക്കെട്ട് അപകടത്തിന്‍റെ ദൃശ്യങ്ങൾ

ഉത്സവത്തിനിടെ പൂജ പന്തലുകൾക്കിടയിൽ വെടിക്കെട്ട് മത്സരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പടക്കം സംഭരിച്ച് വച്ചിരുന്ന സ്ഥലത്തേക്ക് പടക്കം പൊട്ടി വീഴുകയായിരുന്നു. ഇതോടെയാണ് അപകടം ഉണ്ടായത്.

പരിക്കേറ്റവരെ ജില്ല ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റവരെ കട്ടക്കിലെ എസ്‌സിബി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊള്ളലേറ്റവരുടെ ചികിത്സക്കായി എസ്‌സിബി മെഡിക്കൽ കോളജിൽ പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചു.

Also read:അമിത വേഗതിലെത്തിയ ട്രക്ക് ഘോഷയാത്രയിലേക്ക് ഇടിച്ചുകയറി; 8 മരണം

ABOUT THE AUTHOR

...view details