കേരളം

kerala

ജമ്മു കശ്മീരിൽ തടവിലുള്ളത് 183 ഓളം പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By

Published : Feb 4, 2021, 2:51 AM IST

ജമ്മു കശ്മീരില്‍ ആരും വീട്ടുതടങ്കലില്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി.

mha j&k detention  detention in Jammu & Kashmir  Jammu & Kashmir  G Kishan Reddy  കശ്‌മീര്‍ പ്രശ്‌നം  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  ആര്‍ട്ടിക്കിള്‍ 370
ജമ്മു കശ്മീരിൽ തടവിലുള്ളത് 183 ഓളം പേരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡൽഹി: ജമ്മു കശ്മീരിൽ 183 ഓളം പേർ ഇപ്പോൾ തടങ്കലിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു. 2019 ഓഗസ്റ്റ് ഒന്ന് മുതൽ ഇതുവരെ വിഘടനവാദം, പട്ടാളത്തിനെതിരെ കല്ലെറിയുക എന്നീ കുറ്റങ്ങള്‍ ചെയ്‌തതിന് 613 പേരെ വിവിധ ഘട്ടങ്ങളിൽ തടങ്കലിലാക്കിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. ഇവരിൽ 430 പേരെ വിട്ടയച്ചിട്ടുണ്ട്. കശ്‌മീരിന് അനുവദിച്ചിരുന്ന പ്രത്യേക അധികാരങ്ങള്‍ എടുത്തുമാറ്റിയതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം പതിവായിരുന്നു. ഇത് തടയാൻ വേണ്ടി 2019 ഓഗസ്റ്റ് മുതല്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും കിഷൻ റെഡ്ഡി പറഞ്ഞു.

ജമ്മു കശ്മീരില്‍ ആരും വീട്ടുതടങ്കലില്‍ ഇല്ലെന്നും റെഡ്ഡി കൂട്ടിച്ചേര്‍ത്തു. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീർ, ലഡാക്ക് എന്നീ മേഖലകളെ രാജ്യത്തിന്‍റെ മുഖ്യധാരയിലേക്ക് എത്തിക്കാനായി. തൽഫലമായി ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ അവകാശങ്ങളും രാജ്യത്തെ പൗരന്മാർ ആസ്വദിക്കുന്ന എല്ലാ കേന്ദ്ര നിയമങ്ങളുടെയും ആനുകൂല്യങ്ങളും ഇപ്പോൾ ജമ്മു കശ്മീരിലെയും ലഡാക്കിലെയും ആളുകൾക്ക് ലഭ്യമാണെന്നും റെഡ്ഡി പറഞ്ഞു. ഈ മാറ്റം മേഖലയില്‍ സാമൂഹിക-സാമ്പത്തിക വികസനം കൊണ്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സർപഞ്ചുകൾ, ബ്ലോക്ക് ഡവലപ്‌മെന്‍റ് കൗൺസിൽ, ജില്ലാ വികസന കൗൺസിൽ എന്നിവയുടെ തെരഞ്ഞെടുപ്പ് നടന്നതിലൂടെ. മേഖലയില്‍ ത്രിതല സംവിധാനം സ്ഥാപിക്കപ്പെട്ടുവെന്നും കിഷൻ റെഡ്ഡി പാര്‍ലമെന്‍റില്‍ വ്യക്തമാക്കി.

ABOUT THE AUTHOR

...view details