കേരളം

kerala

രാജ്യത്ത് കൊവിഡ് നിരക്കില്‍ നേരിയ കുറവ് ; കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്‌തത് 12,899 കേസുകള്‍

By

Published : Jun 19, 2022, 12:48 PM IST

രോഗബാധിതരുടെ എണ്ണം 4,32,96,692 ആയി. ശനിയാഴ്ച (18.06.22) 13,216 പേർക്കായിരുന്നു രോഗബാധ.

India sees 12  899 fresh COVID-19 cases  128899 new covid positive cases reported in india  covid 19  കൊവിഡ് 19  കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 12899 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു  ഇന്ത്യയിലെ കൊവിഡ് കേസുകള്‍
കൊവിഡ് 19 : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 12,899 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു

ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് നിരക്കില്‍ നേരിയ കുറവ്.കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് പുതിയ 12,899 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 4,32,96,692 ആയി. സജീവ കേസുകളുടെ എണ്ണം 72,474 ആയിട്ടുണ്ട്. ശനിയാഴ്ച (18.06.22) 13,216 പേർക്കായിരുന്നു രോഗബാധ.

നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനവുമാണ്. 4,26,99,363 പേരാണ് ഇതുവരെ രോഗമുക്തരായത്. പുതിയ 15 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

കേരളത്തിൽ നിന്ന് ഏഴ്, ഡൽഹിയിൽ നിന്ന് മൂന്ന്, മഹാരാഷ്ട്രയിൽ നിന്ന് രണ്ട്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ വീതവുമാണ് മരിച്ചത്. രാജ്യത്ത് ഇതുവരെ 196.14 കോടി കൊവിഡ് വാക്‌സിൻ ഡോസുകൾ നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details