ഡ്രൈ ഡേയിൽ വിൽപ്പനയ്‌ക്കായി കരുതിവച്ചു; വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
കുപ്പാടി അർമാട് സ്വദേശി എമിൽ അഗസ്റ്റിനാണ് അറസ്റ്റിലായത്. 38 ലിറ്റർ വിദേശമദ്യം ഇയാളില്‍ നിന്നും പിടികൂടി.

Published : September 22, 2026 at 7:46 AM IST
വയനാട്: ഡ്രൈ ഡേയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 38 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. കുപ്പാടി അർമാട് സ്വദേശി എമിൽ അഗസ്റ്റിനാണ് (44) പിടിയിലായത്. ഇയാള്‍ക്കെതിര അബ്‌കാരി വകുപ്പ് പ്രകാരം കേസെടുത്തു.
സർക്കാരിന്‍റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഡ്രൈ ഡേയിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച 38 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടിയത്. സുൽത്താൻ ബത്തേരിയിലെ ഇയാളുടെ വീടിന്‍റെ പിന്‍വശത്തും നിന്നുമാണ് മദ്യം കണ്ടെത്തിയത്. വീടിന് പിന്നിലുള്ള ചെറിയ ചായ്പ്പിലാണ് മദ്യം സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. എക്‌സൈസ് സ്‌ക്വാഡിലെ പ്രിവന്‍റീവ് ഓഫിസർ വിജിത്ത് കെജിയും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പ്രിവന്‍റീവ് ഓഫിസർമാരായ രഘു വി, രഘു എംഎ, സിവിൽ എക്‌സൈസ് ഓഫിസർ അനീഷ് ഇഎസ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സുദിവ്യബായ്, സിവിൽ എക്‌സൈസ് ഓഫിസർ ഡ്രൈവർ പ്രസാദ് കെ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

