ഈ രാശിക്കാരെ ഇന്ന് ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയേക്കാം; രാശിഫലം പറയുന്നത് ഇങ്ങനെ
ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം വിശദമായി അറിയാം...

Published : September 22, 2026 at 7:17 AM IST
തീയതി: 22-09-2026 ചൊവ്വ
വര്‍ഷം: ശുഭകൃത് ദക്ഷിണായനം
മാസം: കന്നി
തിഥി: ശുക്ല ഏകാദശി
നക്ഷത്രം: ഉത്രാടം
അമൃതകാലം: 12:17 മുതൽ 01:47 PM വരെ
ദുര്‍മുഹൂര്‍ത്തം: 08:37 AM മുതൽ 09:25 AM വരെ & 11:49 AM മുതൽ 12:37 PM വരെ
രാഹുകാലം: 01:18 PM മുതൽ 04:49 PM വരെ
സൂര്യോദയം: 06:13 AM
സൂര്യാസ്‌തമയം: 06:21 PM
ചിങ്ങം: നിങ്ങൾക്ക് ഇന്ന് നല്ല ദിവസമല്ല. നിങ്ങൾ കൂടുതൽ ശ്രദ്ധാലുവായിരിക്കുന്നതായിരിക്കും ഉചിതം. നിങ്ങളുടെ അനാരോഗ്യത്തെ അവഗണിക്കരുത്. കോപം നിയന്ത്രിക്കുക. വളരെയേറെ കഠിനാധ്വാനം ചെയ്തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്നവും നിങ്ങളെ ഉല്‍കണ്ഠാകുലനാക്കും.
കന്നി: നിങ്ങളുടെ മനസ് മുഴുവൻ ഇന്ന് ചിന്തകളാൽ നിറഞ്ഞിരിക്കും. അവ നിങ്ങളെ പൂർണമായും നശിപ്പിക്കും. നിങ്ങളുടെ ആശങ്കകൾ ഒഴിവാക്കുക. ആത്മപരിശോധന ഗുണകരമാകും. ആരോഗ്യം ശ്രദ്ധിക്കണം. യാത്ര മറ്റോ പോകുന്നത് മനസ് ശാന്തമാക്കാൻ സഹായിക്കും.
തുലാം: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങളുടെ ദിവസമായിരിക്കും. കുടുംബത്തോടൊപ്പം ഏറെ നേരം ചെലവഴിക്കാനാകും. പ്രയാസങ്ങളില്‍ കുടുംബം നിങ്ങള്‍ക്കൊപ്പം നില്‍ക്കും. സാമ്പത്തിക കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടും.ജലാശയങ്ങളിൽ നിന്ന് മാറി നിൽക്കുക. നിയമ പരമായ രേഖകളും വസ്തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക. നിയമപരമായ രേഖകൾ, സ്വത്ത്, കുടുംബ സ്വത്ത് കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ വേണം.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഭാഗ്യ ദിവസമായിരിക്കും. പുതിയ സംരംഭം തുടങ്ങാൻ പറ്റിയ ദിവസമാണ്. ഇന്ന് മുഴുവന്‍ നിങ്ങള്‍ ഉന്മേഷവാനായിരിക്കുമെന്നതിനാല്‍ അത് നിങ്ങളുടെ മറ്റുള്ളവരുമായുള്ള ബന്ധത്തിലും പ്രതിഫലിക്കും. സഹോദരങ്ങളോടൊപ്പമിരുന്ന് നിങ്ങള്‍ പ്രധാന കുടുംബകാര്യങ്ങള്‍ ചര്‍ച്ചചെയ്യും. സാമ്പത്തിക നേട്ടമുണ്ടാകും. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചെറിയ യാത്രകള്‍ സംതൃപ്തി പകരും. ജോലിസ്ഥലത്തെ അപ്രതീക്ഷിതവിജയവും ആഹ്ലാദത്തിന് കാരണമാകും.
ധനു: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും.
മകരം : സന്തോഷകരമായ ദാമ്പത്യജീവിതമോ പ്രണയബന്ധമോ നിങ്ങള്‍ക്കിന്ന് അനുഭവിക്കാനാകും. ജോലിയില്‍ നിങ്ങളുടെ പ്രാധാന്യം വർധിക്കും. പ്രൊഫഷണലുകള്‍ക്കും ബിസ്സിസിനസ്സുസുകാര്‍ക്കും ഇന്ന് അനുകൂല ദിവസമാണ്. ഇന്ന് നിങ്ങളുടെ കഴിവ് വിലയിരുത്തല്‍ നടക്കുന്നുണ്ടെങ്കില്‍ അതിന് നല്ല ഫലമുണ്ടാകും. നിങ്ങള്‍ക്ക് ഒരു പ്രൊമോഷന്‍ ലഭിക്കാനും സാധ്യതയുണ്ട്. ഏൽല്പിച്ച ജോലികള്‍ നിങ്ങള്‍ കൃത്യമായും ചെയ്തു തീര്‍ക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കും.
കുംഭം: നിങ്ങള്‍ ആരോഗ്യം, ഫിറ്റ്നസ് തുടങ്ങിയവയിൽ ശ്രദ്ധിക്കേണ്ട സമയമാണ് ഇപ്പോൾ. നിങ്ങള്‍ വേണ്ടത്ര വിശ്രമമെടുക്കാത്തതിന്‍റെ ലക്ഷണങ്ങള്‍ ഇന്ന് കാണാനുണ്ട്. മനസിന്‍റെ ജാഗ്രത നഷ്ടപ്പെടാതിരിക്കണം. നിങ്ങളുടെ പ്രിയപ്പെട്ടവര്‍തന്നെ നിങ്ങളെ എതിര്‍ക്കും. എന്നാൽ കോപം നിയന്ത്രിക്കുക.
മീനം: പഴയ ഓർമ്മകൾ നിങ്ങളെ അലട്ടിയേക്കാം. യാത്ര ചെയ്യാൻ സാധ്യത. പ്രണയിതാക്കൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. അതേസമയം മാനസിക സംഘര്‍ഷം കാരണം ഉറക്കമില്ലായ്‌മ അനുഭവപ്പെടാം. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ സൂക്ഷിക്കുക.
മേടം: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും. ജോലിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് യാത്രകള്‍ വേണ്ടിവരും.
ഇടവം: ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പുതിയ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. ഒരു ക്ഷേത്രസന്ദര്‍ശനം നിങ്ങളുടെ മനോനില മെച്ചപ്പടുത്തുകയും ഹൃദയം ഭക്തിസാന്ദ്രമാക്കുകയും ചെയ്യും. ഒരു ദീര്‍ഘയാത്രക്ക് ശക്തമായ സാധ്യതയുണ്ട്. അകലെയുള്ള സുഹൃത്തുക്കളില്‍നിന്ന് നല്ല വാര്‍ത്തകള്‍ വന്നുചേരും. ഒരു വിദേശയാത്രക്കുള്ള അവസരമുണ്ടാകാനും സാധ്യത. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
മിഥുനം: വാക്ക് തർക്കങ്ങളിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടുതൽ മടിയും മാനസിക സംഘർഷവും അനുഭവപ്പെടും. മനസ് അനാവശ്യ ചിന്തകൾ കൊണ്ടു നിറഞ്ഞതായിരിക്കും. എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. തൊഴില്‍പരമായും സാമ്പത്തികമായും ഇന്ന് ഒരു ഭാഗ്യദിവസമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. ഇന്നു നിങ്ങള്‍ മാനസികമായും ശാരീരികമായും സ്ഥൈര്യവും ഊര്‍ജ്വസ്വലനുമായിരിക്കും. മറ്റുള്ളവരിൽ നിന്ന് പിന്തുണ ലഭിക്കും.

